Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദേവാലയത്തെ...

ദേവാലയത്തെ തകര്‍ക്കാനുള്ള ഗൂഢതന്ത്രമെന്ന്​

text_fields
bookmark_border
കോഴഞ്ചേരി: ആചാരാനുഷ്ഠാനങ്ങളിലെ വിശ്വാസമോ ക്ഷേത്രദര്‍ശനത്തിനുള്ള താല്‍പര്യമോ അല്ല ശബരിമല യുവതി പ്രവേശനത്തി​െൻറ പിന്നിലെന്നും ദേവാലയത്തെ തകര്‍ക്കാനുള്ള ഗൂഢതന്ത്രത്തി​െൻറ ഭാഗമായാണ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും വാഴൂര്‍ തീര്‍ഥപാദാശ്രമം സെക്രട്ടറി ഗരുഡധ്വജാനന്ദ അഭിപ്രായപ്പെട്ടു. ശബരിമല പ്രശ്‌നപരിഹാരം ഉന്നയിച്ച് ഹിന്ദുമത മഹാമണ്ഡലം ചെറുകോല്‍പുഴ ജങ്ഷനില്‍ നടത്തിയ നാമസങ്കീര്‍ത്തന ഉപവാസയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡൻറ് പി.എസ്. നായര്‍ അധ്യക്ഷത വഹിച്ചു. അക്കീരമണ്‍ കാളിദാസ ഭട്ടതിരി, സ്വാമി ചിത്ഭവാനന്ദ സരസ്വതി എന്നിവര്‍ പ്രഭാഷണം നടത്തി. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് ജി. രാമന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തി. കൃഷ്ണകുമാര്‍ കൃഷ്ണവേണി, ആര്‍. മോഹന്‍കുമാര്‍, മിനി ഹരികുമാര്‍, കെ. ബിന്ദു, എന്‍.ആര്‍.സി. കുറുപ്പ്, ജയന്‍ ചെറുവള്ളി, കെ. ഹരിദാസ്, ടി.ആര്‍. ബാലചന്ദ്രന്‍, ഇലന്തൂര്‍ ഹരിദാസ്, വി. കെ. രാജഗോപാല്‍, മാലേത്ത് സരളാദേവി, എന്‍. ജി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story