Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചർച്ചക്ക്​ തയാറായ...

ചർച്ചക്ക്​ തയാറായ ദേവസ്വം ബോർഡ്​ നിലപാട് വൈകിവന്ന വിവേകം -പി.സി. വിഷ്ണുനാഥ്

text_fields
bookmark_border
പത്തനംതിട്ട: ശബരിമല വിഷയത്തിൽ ചർച്ചക്ക് തയാറായ ദേവസ്വം ബോർഡ് നിലപാട് വൈകിവന്ന വിവേകമാണെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ആറന്മുള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആറന്മുളയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണർ ഒാഫിസിന് മുന്നിൽ സംഘടിപ്പിച്ച ശബരിമല സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായുള്ള ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ശിവദാസൻ നായർ, ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. മോഹൻ രാജ്, മാലേത്ത് സരളാദേവി, പഴകുളം മധു, കെ.കെ. റോയ്‌സൺ, എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, ജോർജ് മാമൻ കൊണ്ടൂർ, വിനീത അനിൽ, ജി. രഘുനാഥ്, കെ.ജി. അനിത, എൻ.സി. മനോജ്, എസ്. സുനിൽ കുമാർ, എസ്. ഷാം കുരുവിള, സി.കെ. ശശി, വി.ആർ. സോജി, കെ.വി. സുരേഷ് കുമാർ, എം.വി. സത്യൻ, നിർമല മാത്യൂസ്, ശിവപ്രസാദ്, എൽസി ക്രിസ്റ്റഫർ എന്നിവർ സംസാരിച്ചു. സർവമത പ്രാർഥനയജ്ഞം ഇന്ന് പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നിലനിർത്തി സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ശബരിമല നിലക്കൽ ഇടത്താവളത്തിൽ വിശ്വാസ ആചാരാനുഷ്ഠാന സർവമത പ്രാർഥനയജ്ഞം സംഘടിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story