Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനവകേരള നിര്‍മാണം:...

നവകേരള നിര്‍മാണം: ഭാഗമായി ആദിവാസി സമൂഹവും

text_fields
bookmark_border
പത്തനംതിട്ട: തങ്ങളെ സഹായിച്ച സര്‍ക്കാറിന് തങ്ങളാല്‍ കഴിയുന്ന സഹായം തിരികെ നല്‍കി കുറുമ്പന്‍മൂഴി ആദിവാസി സമൂഹം. നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ കുറുമ്പന്‍മൂഴി കോളനിയില്‍ കേരള ഉള്ളാട മഹാസഭ നേതൃത്വത്തില്‍ സമാഹരിച്ച 5001 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്. പ്രളയം ജില്ലയെ ബാധിച്ചപ്പോള്‍ തികച്ചും ഒറ്റപ്പെട്ട പ്രദേശമായിരുന്നു കുറുമ്പന്‍മൂഴി കോളനി. ഉരുള്‍പെട്ടല്‍ ഭീതിയില്‍ 130ഓളം വരുന്ന കുടുംബങ്ങള്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. ഒരാഴ്ച പെയ്തിറങ്ങിയ കനത്ത മഴയില്‍ ഇവരുടെ വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഇവര്‍ക്ക്് ആദ്യസഹായവുമായി എത്തിയത് കലക്ടര്‍ പി.ബി. നൂഹി​െൻറ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ഇവര്‍ക്കായി എത്തിച്ച ജില്ല ഭരണകൂടത്തോടുള്ള ആദരവി​െൻറ ഭാഗമായാണ് തങ്ങളുടെ നിത്യചെലവുകളില്‍നിന്ന് മിച്ചംപിടിച്ച തുക സമാഹരിച്ച് കേരളത്തി​െൻറ പുനര്‍നിര്‍മാണത്തി​െൻറ ഭാഗമാകാന്‍ ഇവര്‍ എത്തിയത്. തദ്ദേശഭരണസ്ഥാപനത്തിനും സംഘടനകള്‍ക്കുമൊക്കെ പ്രളയശേഷമുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ സംഭാവനകള്‍ നല്‍കിയിരുന്നു. കോളനിയിലെ വിധവയായ ശാന്തമ്മ പ്രളയബാധിതരായവര്‍ക്കായി ഭൂമിയും നല്‍കിയിരുന്നു. ഊരുമൂപ്പന്‍ പൊടിയന്‍കുഞ്ഞൂഞ്ഞി​െൻറ നേതൃത്വത്തിലുള്ള സംഘം കലക്ടര്‍ പി.ബി. നൂഹിന് സംഭാവന കൈമാറി. എം.എം. തങ്കപ്പന്‍, വിമലാരവി, വിനു കണ്ണന്‍ എന്നിവരും സന്നിഹിതരായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story