Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതരിശുരഹിത ആറന്മുള:...

തരിശുരഹിത ആറന്മുള: പന്നിവേലിച്ചിറ പാടശേഖരത്ത് വിത്ത് വിതച്ചു

text_fields
bookmark_border
പത്തനംതിട്ട: ആറന്മുളയെ തരിശുരഹിത ഗ്രാമമാക്കുന്നതി​െൻറ ഭാഗമായി മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പന്നിവേലിച്ചിറ പാടശേഖരത്ത് വീണ ജോര്‍ജ് എം.എല്‍.എ വിത്ത് വിതച്ചു. കഴിഞ്ഞവര്‍ഷം 32 ഹെക്ടറിലാണ് കൃഷിയിറക്കിയത്. ഇക്കുറി നാല് ഹെക്ടര്‍ കൂടി അധികമായി ചേര്‍ത്താണ് കൃഷിയിറക്കുന്നത്. നാലു മാസത്തിനുള്ളില്‍ വിളവെടുപ്പ് നടത്താന്‍ സാധിക്കുന്ന രീതിയിലാണ് വിതച്ചിരിക്കുന്നത്. പഞ്ചായത്തിലെ മറ്റ് പാടശേഖരങ്ങളായ തെച്ചിക്കാവിലും പുന്നയ്ക്കാടും ഉടന്‍ കൃഷിയിറക്കും. പുന്നയ്ക്കാട്ട് കഴിഞ്ഞ വര്‍ഷം 10 ഹെക്ടര്‍ സ്ഥലത്താണ് കൃഷിയിറക്കിയത്. ഈ വര്‍ഷം രണ്ട് ഹെക്ടര്‍കൂടി അധികമായെടുത്ത് കൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് മല്ലപ്പുഴശേരി കൃഷി ഓഫിസര്‍ ബീന വര്‍ഗീസ് പറഞ്ഞു. തെച്ചിക്കാവില്‍ കഴിഞ്ഞ വര്‍ഷം അഞ്ച് ഹെക്ടറില്‍ കൃഷിയിറക്കിയിരുന്നു. ഈ വര്‍ഷവും അഞ്ച് ഹെക്ടറില്‍ തന്നെ കൃഷിയിറക്കും. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത വിക്രമന്‍, വൈസ്പ്രസിഡൻറ് മിനി ജിജി ജോസഫ്, മെംബര്‍മാരായ ഗീത കൃഷ്ണന്‍, ഉഷാകുമാരി, രാഗിണി വിശ്വനാഥ്, റോസമ്മ മത്തായി, എബ്രഹാം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാലി തോമസ്, വത്സമ്മ മാത്യു, അസി. ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ജോര്‍ജ് ബോബി, പാടശേഖര സമിതി പ്രസിഡൻറ് സദാനന്ദ പൈ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story