Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചളിക്കുളമായ...

ചളിക്കുളമായ മല്ലപ്പള്ളി റോഡിൽ ദുരിതയാത്ര

text_fields
bookmark_border
തിരുവല്ല: ജലവിതരണ വകുപ്പി​െൻറ അശാസ്ത്രീയ നിർമാണം മൂലം ചളിക്കുളമായി മാറിയ മല്ലപ്പള്ളി റോഡിൽ ജനങ്ങൾക്ക് ദുരിതയാത്ര. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി ദീപ ജങ്ഷൻ മുതൽ ചിലങ്കവരെയുള്ള ഭാഗത്ത് എടുത്ത കുഴിയിലെ മണ്ണ് നീക്കം ചെയ്യുന്നതിൽ വരുത്തിയ കാലതാമസമാണ് റോഡ് ചളിക്കുളമായി മാറാനും ഗതാഗതതടസ്സത്തിനും ഇടയാക്കിയത്. കുഴിയിൽനിന്ന് നീക്കം ചെയ്ത മണ്ണും നഗരത്തിൽ കനത്തുപെയ്ത മഴയിലെ വെള്ളവും കൂടിച്ചേർന്ന് റോഡി​െൻറ അര കിലോമീറ്ററോളം ഭാഗത്ത് പരന്നു കിടക്കുന്ന ചളിയിലൂടെ കടന്നുപോകാൻ ഇരുചക്ര വാഹന യാത്രക്കാർ അടക്കമുള്ളവർ ഏറെ കഷ്ടപ്പെടുകയാണ്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതി​െൻറ ഭാഗമായ താൽക്കാലിക ഗതാഗത നിയന്ത്രണം ഞായറാഴ്ചയോടെ പിൻവലിക്കുമെന്നായിരുന്നു മുമ്പ് നൽകിയ അറിയിപ്പ്. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും പണി പൂർത്തിയാക്കാൻ ജലവിതരണ വകുപ്പ് അധികൃതർക്ക് കഴിഞ്ഞിട്ടില്ല. രണ്ടു ദിവസമായി ഇടവിട്ട് പെയ്യുന്ന മഴയെ തുടർന്ന് വെള്ളവും മണ്ണും കൂടിക്കലർന്നുള്ള ചളിയിൽ അകപ്പെട്ട് നിരവധി ഇരുചക്ര വാഹനയാത്രക്കാർക്കാണ് പരിക്കേൽക്കുന്നത്. ഇവരിലേറെയും സ്ത്രീകളാണ്. പൈപ്പ് സ്ഥാപിക്കാനായി എടുത്ത കുഴികളിൽ കാറുകൾ അടക്കമുള്ള വാഹനങ്ങൾ അകപ്പെടുന്നതും പതിവായി. ഇത്തരത്തിൽ കുടുങ്ങുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ചാണ് കരകയറ്റുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story