Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപഴയ പൈപ്പുകള്‍...

പഴയ പൈപ്പുകള്‍ മാറ്റിയില്ല; ടെൻഡറായ പാതയുടെ പണി സ്​തംഭിച്ചു

text_fields
bookmark_border
അടൂര്‍: പഴയ പൈപ്പുകള്‍ മാറ്റാൻ ജല അതോറിറ്റി നടപടിെയടുക്കാത്തതിനാൽ ടെന്‍ഡറായ റോഡി​െൻറ പണി തുടങ്ങാനാകാതെ പൊത ുമരാമത്ത് വകുപ്പ്. കായംകുളം-പത്തനാപുരം സംസ്ഥാനപാതയിലെ അടൂര്‍ മുതല്‍ മരുതിമൂട് വരെയാണ് ടാറിങ്ങിന് ടെന്‍ഡറായത്. അടൂര്‍ നഗരസഭയിലും ഏഴംകുളം പഞ്ചായത്തിലും കുടിവെള്ളം നല്‍കാൻ ചിരണിക്കല്‍ ജലശുദ്ധീകരണ പ്ലാൻറില്‍നിന്ന് സ്ഥാപിച്ചിട്ടുള്ള പഴയ ആസ്ബസ്റ്റോസ് പൈപ്പുകള്‍ മാറ്റി ഡക്റ്റയില്‍ അയണ്‍ പൈപ്പുകള്‍ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പി​െൻറ ആവശ്യാർഥം റീസ്റ്റോറേഷന്‍ ചാര്‍ജായി ജലസേചന വകുപ്പ് 5.74 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, തുക കൈമാറിയിട്ടില്ല. ചിറ്റയം ഗോപകുമാര്‍ എം.എൽ.എ ഇടപെട്ടാണ് തുക അനുവദിപ്പിച്ചത്. രണ്ടു വര്‍ഷത്തിലേറെയായി പാതയരികില്‍ ഇറക്കിയിട്ട പൈപ്പുകള്‍ ഇതേച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സ്ഥാപിക്കാന്‍ വൈകിയത്. പറക്കോട് മുതല്‍ അടൂര്‍ ഹൈസ്‌കൂള്‍ കവല വരെ 10 കി.മീ. ദൂരത്തിലും പറക്കോട്-കിളിക്കോട്, പറക്കോട്-പരുത്തപ്പാറ, പറക്കോട്-ഏഴംകുളം വരെ 7.5 കി.മീ ദൂരത്തിലും രണ്ട് റീച്ചുകളിലായാണ് ഇരുവശത്തും പഴയ പൈപ്പുകള്‍ മാറ്റിയിടേണ്ടത്. അടൂര്‍ സെന്‍ട്രല്‍ കവല മുതല്‍ പുതുവല്‍ വരെ പൈപ്പ് പൊട്ടലും പാത തകരലും പതിവാണ്. തകരുന്ന ഭാഗം സാധാരണ രീതിയില്‍ ടാര്‍ചെയ്യുന്നതിനാല്‍ നിരപ്പല്ല പാത. അഞ്ചുവര്‍ഷം മുമ്പാണ് ദേശീയപാത നിലവാരത്തില്‍ പാത ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. മണ്ണിനടിയിലെ ജല അതോറിറ്റി പൈപ്പുകളും ബി.എസ്.എൻ.എല്‍ കേബിളുകളും മാറ്റി സ്ഥാപിക്കാതെയാണ് അന്ന് വീതികൂട്ടി ടാര്‍ ചെയ്തത്. ടാറിങ് കഴിഞ്ഞാണ് ഇവ മാറ്റി സ്ഥാപിക്കാന്‍ ടെന്‍ഡറായത്. ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ പൊട്ടി പാത തകരുന്നത് പതിവാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ആനയടി-പഴകുളം-കൂടല്‍ പാതയില്‍ വെള്ളച്ചിറ മുതല്‍ പള്ളിക്കല്‍ പഞ്ചായത്ത് കാര്യാലയത്തിനു സമീപം വരെ അഞ്ചു കി.മീ. ദൂരം ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനം നടത്തിയതിനു തൊട്ടുപിന്നാലെ ജലഅതോറിറ്റി പാത വെട്ടിക്കുഴിച്ചത് വിവാദമായിരുന്നു. പാതയുടെ പണി തുടങ്ങുംമുമ്പേ കുടിവെള്ളപൈപ്പുകള്‍ മാറ്റിയിടണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. സെപ്റ്റംബര്‍ 20നു മുമ്പ് പാത തുറന്നു നല്‍കേണ്ടതായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story