ശബരിമല: സുപ്രീംകോടതി വിധി നിരാശജനകം -​കേരള വിശ്വകർമ സഭ

04:59 AM
12/10/2018
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നിരാശജനകമാണെന്ന് കേരള വിശ്വകർമ സഭ ജില്ല കമ്മിറ്റി. വിധി പുനഃപരിശോധിക്കാൻ സർക്കാറും ദേവസ്വം ബോർഡും തയാറാകണം. വിശ്വകർമ ഭവനങ്ങളിൽനിന്ന് പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തില്ലെന്നും തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എം. പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ടി.എൻ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എം.എസ്. രാജേന്ദ്രൻ, എം.എൻ. മോഹൻദാസ്, ബിജി, ബി. സുകുമാരൻ, ജില്ലയിലെ താലൂക്ക് യൂനിയൻ ഭാരവാഹികളായ എൻ. വെങ്കിടാചലം, പി. ശശിധരൻ, എ.പി. രാധാകൃഷ്ണൻ, സജി ടി. ആചാരി, രഘുരാജ്, പ്രദീപ് മോഹൻ, വി. ബാബു, കെ.എൻ. പ്രകാശ്, ബൈജു, ആർ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. സാലറി സലഞ്ച്: തുക സർക്കാർ മടക്കിനൽകണം -എൻ.ജി.ഒ സംഘ് പത്തനംതിട്ട: സാലറി ചലഞ്ചി​െൻറ പേരിലുള്ള സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ ജീവനക്കാരിൽനിന്ന് നിർബന്ധപൂർവം പിടിച്ചെടുത്ത ശമ്പളത്തുക സർക്കാർ തിരികെ നൽകണമെന്ന് എൻ.ജി.ഒ സംഘ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജീവനക്കാരെ നിർബന്ധിപ്പിച്ച് സാലറി ചലഞ്ചിൽ പെങ്കടുക്കാൻ പ്രേരിപ്പിച്ച ഒാഫിസ് മേധാവികളും ഭരണാനുകൂല സംഘടനകളും ജീവനക്കാരോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മിനി സിവിൽ സ്റ്റേഷനിലും കലക്ടറേറ്റിലും പ്രകടനം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് എം.കെ. അരവിന്ദൻ, ജില്ല പ്രസിഡൻറ് പി. അനിൽകുമാർ, ജില്ല െസക്രട്ടറി എസ്. രാജേഷ് എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ എസ്. ഗിരീഷ്, വൈസ് പ്രസിഡൻറ് ജി. അനിഷ്, ജോയൻറ് സെക്രട്ടറിമാരായ പി. സോമേഷ്, പി.ആർ. രമേശ്, ജി. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
Loading...
COMMENTS