'ആറന്മുളയിലുള്ളത്​ അദൃശ്യ പൈതൃകത്തി​െൻറ മാതൃക'

04:59 AM
12/10/2018
കോഴഞ്ചേരി: ആറന്മുള ഹെറിറ്റേജ് ട്രസ്റ്റി​െൻറ നേതൃത്വത്തില്‍ സാംസ്‌കാരിക സമ്പത്തി​െൻറയും ദുരന്തനിവാരണത്തി​െൻറയും സമകാലിക പ്രസക്തിയെപ്പറ്റി ശില്‍പശാല നടത്തി. പുരാവസ്തു പൈതൃക വിവര വിദഗ്ധനും ഹെറിറ്റേജ് ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ എം. വേലായുധന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. അദൃശ്യ പൈതൃകത്തി​െൻറ മാതൃകയാണ് ആറന്മുളയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നൂറിലധികം അംഗരാജ്യങ്ങളുള്ള ഇക്രോം എന്ന ഇൻറര്‍നാഷനല്‍ സ​െൻറര്‍ ഫോര്‍ കള്‍ചറല്‍ പ്രോപര്‍ട്ടി ആദ്യമായി രൂപവത്കരിച്ചത് ഇന്ത്യയിലാണെന്ന് ഇക്രോം ഇന്ത്യ േപ്രാജക്ട് മാനേജര്‍ അപര്‍ണ ടണ്ഡന്‍ പറഞ്ഞു. ദുരന്ത ശേഷമുള്ള പുനരുജ്ജീവനത്തിന് സ്ത്രീകളുടെ സാന്നിധ്യം വിലപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു. പള്ളിയോട ശിൽപികൾ, ആറന്മുള കണ്ണാടി നിർമാണ വിദഗ്ധർ, പള്ളിയോട കരക്കാര്‍ എന്നിവരുമായി ഇവര്‍ സംവദിച്ചു. ഹെറിറ്റേജ് ട്രസ്റ്റ് ട്രസ്റ്റി ആർ.എസ്. നായര്‍ അധ്യക്ഷത വഹിച്ചു. അജയകുമാര്‍ വല്ലുഴത്തിൽ, എന്‍.കെ. സുകുമാരന്‍ നായര്‍ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഐകോമോസ് എന്ന അന്താരാഷ്ട്ര സംഘടനയുടെ ഇന്ത്യന്‍ ശാഖ പ്രസിഡൻറ് രോഹിത് ജിജ്ഞാസു, അപര്‍ണ ടണ്ഡന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആറന്മുളയിലെ പൈതൃക നഷ്ടത്തി​െൻറ വിശദാംശം വിലയിരുത്തി. അധ്യാപികമാരുടെ കണ്‍വെന്‍ഷന്‍ കോഴഞ്ചേരി: ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപികമാരുടെ കണ്‍വെന്‍ഷന്‍ 13ന് രാവിലെ 10ന് പഴകുളം ഗവ. എൽ.പി സ്‌കൂളില്‍ നടക്കും. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സി.എസ്. സ്‌നേഹശ്രീ ഉദ്ഘാടനം ചെയ്യുമെന്ന് സെക്രട്ടറി തന്‍സീര്‍ അറിയിച്ചു. റവന്യൂ ജില്ല സ്‌കൂള്‍ കായികമേള പത്തനംതിട്ടയിൽ കോഴഞ്ചേരി: പത്തനംതിട്ട റവന്യൂ ജില്ല സ്‌കൂള്‍ കായികമേള 20, 22, 23 തീയതികളില്‍ പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടക്കും. കായികമേളയുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപവത്കരിച്ചു. കോഴഞ്ചേരി സ​െൻറ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമിതി രൂപവത്കരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ. ഗോപി അധ്യക്ഷത വഹിച്ചു. ആറന്മുള എ.ഇ.ഒ പി.ഡി. രവിപ്രസാദ്, സുഷ തരകന്‍, ജില്ല സ്‌കൂള്‍ കായിക സെക്രട്ടറി ആർ. അനില്‍കുമാര്‍, റോയി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: എം.കെ. ഗോപി (ജന. കൺ‍), ആർ. അനില്‍കുമാർ, എ. സുരേഷ് കുമാർ, റോയി വര്‍ഗീസ്, കെ.എ. തന്‍സീർ, സജി അലക്‌സാണ്ടർ, ടി.എം. അന്‍വര്‍ (സബ് കമ്മിറ്റി കണ്‍‍). മേളയിൽ ആയിരത്തിഅഞ്ഞൂറോളം കായികതാരങ്ങൾ മൂന്നു ദിവസങ്ങളിലായി പങ്കെടുക്കും.
Loading...
COMMENTS