പുനലൂര്‍-മൂവാറ്റുപുഴ റോഡിൽ സർവത്ര കുഴി

04:59 AM
12/10/2018
റാന്നി: കനത്ത മഴയിൽ തകർന്ന പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാത വഴി യാത്ര ദുഷ്കരമായി. പൊതുമരാമത്ത് വകുപ്പ് റാന്നി റോഡ് സെക്ഷന് കീഴിലുള്ള മണ്ണാറക്കുളഞ്ഞി മുതല്‍ ജില്ല അതിര്‍ത്തിയായ പ്ലാച്ചേരിവരെ റോഡ് പൂര്‍ണമായി തകര്‍ന്നു. മണ്ണാറക്കുളഞ്ഞി മുതല്‍ ബ്ലോക്ക്പടി വരെ ഒറ്റപ്പെട്ട കുഴികളാണെങ്കിൽ ടൗണിലേക്കെത്തിയാൽ സർവത്ര കുഴികളാണ്. തോട്ടമണ്‍ അമ്പലത്തിന് മുന്നിലെ കുഴി കഴിഞ്ഞ ദിവസം മൂടിയെങ്കിലും വീണ്ടും തെളിഞ്ഞു. പോസ്റ്റ് ഒാഫിസ് പടിക്കലും റോഡിൽ കുഴിയായി. തോട്ടമണ്ണിലെ വാട്ടര്‍ അതോറിറ്റി ഓഫിസ് പടിക്കലെ വളവിലെ കുഴി അപകടഭീഷണിയാണ്. റാന്നി വൈക്കം പെട്രോൾ പമ്പിന് സമീപം കുഴികൾ നിറഞ്ഞു. ഇതേ അവസ്ഥയാണ് പ്ലാച്ചേരി വരെയും. റോഡ് ലോക ബാങ്ക് സഹായത്തോടെ കെ.എസ്.ടി.പി ഏറ്റെടുത്തതിനാല്‍ മറ്റു പണികള്‍ക്ക് വിലക്കുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. പ്രളയത്തിനു ശേഷം റോഡി​െൻറ കുറച്ചുഭാഗങ്ങളിൽ മഴയത്ത് ടാറിങ് നടത്തിയിട്ടുണ്ട്. അതും മെറ്റൽ ഇളകാൻ തുടങ്ങി.‍ റോഡുപണി ജനുവരിയിൽ ആരംഭിക്കുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞിട്ടുണ്ടെങ്കിലും പ്രവൃത്തി തുടങ്ങിയാലേ ഉറപ്പിക്കാനാവൂ.
Loading...
COMMENTS