എം.എസ്​സി ബയോടെക്നോളജി: സഹോദരൻ അയ്യപ്പൻ സ്​മാരക എസ്​.എൻ.ഡി.പി കോളജിന്​ ഇരട്ട റാങ്കി​െൻറ തിളക്കം

04:59 AM
12/10/2018
പത്തനംതിട്ട: എം.ജി സർവകലാശാല കഴിഞ്ഞ മേയിൽ നടത്തിയ എം.എസ്സി ബയോടെക്നോളജി പരീക്ഷയിൽ കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി കോളജിന് ഇരട്ട റാങ്ക് തിളക്കം. വിഷ്ണു സോമൻ, ലീന തോമസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കിയതായി പ്രിൻസിപ്പൽ ഡോ. ബിജു പുഷ്പൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒന്നാം റാങ്ക് നേടിയ വിഷ്ണു സോമൻ മാവേലിക്കര കണ്ണങ്കര കെ. സോമൻ-രത്നകുമാരി ദമ്പതികളുടെ മകനാണ്. ലീന തോമസ് കോന്നി ആനകുത്തിയിൽ കാലായിൽ പുത്തൻവീട്ടിൽ തോമസ് സ്കറിയ-ലീലാമ്മ ദമ്പതികളുടെ മകളും. 2003ൽ ആരംഭിച്ച ബിരുദാനന്തരബിരുദ കോഴ്സിൽ 14 ബാച്ച് പുറത്തിറങ്ങുമ്പോൾ 12 സർവകലാശാല റാങ്ക് സ്വന്തമാക്കി. പൂർവ വിദ്യാർഥികളിൽ അഞ്ചുപേർ ഡോക്ടറേറ്റ് നേടി. ദേശീയതലത്തിൽ ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് പോലെയുള്ള ഗവേഷണസ്ഥാപനം നൽകുന്ന ധനസഹായത്തോടെയുള്ള ഗവേഷണ പരിശീലനത്തിന് കോളജിൽനിന്നുള്ള വിദ്യാർഥികൾക്ക് അവസരം ലഭിച്ചു. എസ്.എൻ.ഡി.പി യോഗത്തിന് കീഴിൽ എയ്ഡഡ് മേഖലയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ബയോടെക്നോളജി വിഭാഗം മേധാവി ഡോ. വി. പ്രിയാസേനൻ, പി.ടി.എ വൈസ് പ്രസിഡൻറ് മോഹനൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Loading...
COMMENTS