Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവന്യജീവി...

വന്യജീവി ചിത്രപ്രദര്‍ശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

text_fields
bookmark_border
കോന്നി: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് കോന്നി എസ്.എ.എസ്.എസ്.എന്‍.ഡി.പി യോഗം കോളജ് ഭൂമിത്രസേന ക്ലബ്, സ്പാരോ നേച്വര്‍ കണ്‍സര്‍വേഷൻ േഫാറം ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വന്യജീവി ചിത്രപ്രദര്‍ശനവും കാടറിയാന്‍ വിഷയത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസും കോന്നി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ ശ്യാം മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു പുഷ്പന്‍ അധ്യക്ഷത വഹിച്ചു. സ്പാരോ നേച്വര്‍ കണ്‍സര്‍വേഷൻ ഫോറം ജനറല്‍ സെക്രട്ടറി ചിറ്റാര്‍ ആനന്ദന്‍ ക്ലാസ് നയിച്ചു. ഫോട്ടോഗ്രാഫര്‍മാരായ ഗബ്രിയേല്‍, സാദിഖ് വിതുര, പ്രേംചന്ദ് ഇളകൊള്ളൂര്‍, ചിറ്റാര്‍ ആനന്ദന്‍ എന്നിവരുടെ 150ചിത്രങ്ങള്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. ഡോ. സോന, പ്രേം ചന്ദ് ഇളകൊള്ളൂര്‍, ഫിറോസ് കോന്നി എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story