Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറാന്നിയിൽ കടകളിൽ മോഷണം

റാന്നിയിൽ കടകളിൽ മോഷണം

text_fields
bookmark_border
റാന്നി: പ്രളയത്തിൽ മുങ്ങിയ ശേഷം അറ്റകുറ്റപ്പണി നടത്തി തുറന്ന് പ്രവർത്തിച്ചുവന്ന കടകളിൽ മോഷണം. ബസ് സ്റ്റാൻഡിനു സമീപത്തെ രണ്ട് കടയിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. ഡാർവിൻ ജോസി​െൻറ ഗ്രേസ് ഹാർഡ് വെയർ, മിനി സിവിൽ സ്റ്റേഷ​െൻറ മുന്നിൽ പന്തൽ കെട്ടി നിരാഹര സമരം നടത്തുന്ന എബി സ്റ്റീഫ​െൻറ എബനേസർ ബേക്കറി കടകളിലാണ് രാത്രി പതിനൊന്നരയോടെ മോഷണം നടന്നതായി നിരീക്ഷണ കാമറയിൽ തെളിഞ്ഞത്. ഗ്രേസ് ഹാർഡ് വെയറിൽനിന്ന് ഒരെണ്ണത്തിന് 5000 രൂപ വരുന്ന ആറ് കാമറകൾ അഴിച്ചുകൊണ്ട് പോയതായി ഉടമ പറഞ്ഞു. ഇവിടുന്ന് മേശക്കുള്ളിൽനിന്ന് 1000 രൂപയും കവർന്നു. എബിയുടെ കടയിൽനിന്ന് 2000 രൂപയും എടുത്തിട്ടുണ്ട്. കൂടാതെ പലഹാര സാധനങ്ങൾ കഴിക്കുകയും ചെയ്തിട്ടുണ്ട്. കടയുടെ ഓട് ഇളക്കി തട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. പത്തനംതിട്ടയിൽനിന്ന് വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. റാന്നി പൊലീസും സംഭവസ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. കയര്‍ കോര്‍പറേഷ​െൻറ മെത്ത വിപണനം റാന്നിയില്‍ നാളെ ആരംഭിക്കും കോഴഞ്ചേരി: പ്രളയബാധിതര്‍ക്കായി സംസ്ഥാന കയര്‍ കോര്‍പറേഷ​െൻറ മെത്ത വിപണനം റാന്നിയില്‍ വ്യാഴാഴ്ച ആരംഭിക്കും. സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ കോർപറേഷന്‍ പ്രളയബാധിത പ്രദേശങ്ങളില്‍ ആരംഭിച്ചിട്ടുള്ള ഗുണനിലവാരമുള്ള മെത്തകളുടെ വിപണനം റാന്നി നിയോജക മണ്ഡലത്തില്‍ രണ്ടിടത്തായി രാവിലെ 11.30ന് ആരംഭിക്കും. രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ഇട്ടിയപ്പാറ ജങ്ഷനില്‍ ഐത്തല റോഡില്‍ മാര്‍ത്തോമ കൺവെന്‍ഷന്‍ സ​െൻററിലും റാന്നി വലിയപള്ളിക്കു സമീപം മേനാംതോട്ടം ന്യൂ ഇന്ത്യ ചര്‍ച്ച് ഗോഡ് ബില്‍ഡിങ്ങിലുമാണ് വിതരണ കേന്ദ്രങ്ങള്‍. നിലവില്‍ ജില്ലയില്‍ കോഴഞ്ചേരിയില്‍ മാത്രമാണ് മെത്ത വിതരണ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. പ്രളയത്തിൽ വീടുകളിലെ മെത്തകള്‍ നഷ്ടമായവർക്ക് ഗുണനിലവാരമില്ലാത്തവ നൽകി സ്വകാര്യ സ്ഥാപനങ്ങള്‍ ജനങ്ങളെ ചൂഷണംചെയ്യുന്ന സാഹചര്യം നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കയര്‍ കോര്‍പറേഷ​െൻറ മെത്തകള്‍ താരതമ്യേന കുറഞ്ഞ വിലയില്‍ വിതരണം െചയ്യുന്നത്. കൂടാതെ കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തിലും കയര്‍ പായകളും മാറ്റുകളും സൗജന്യമായി മുഴുവന്‍ വീടുകളിലും എത്തിച്ചുനല്‍കിയിരുന്നു. കോഴഞ്ചേരിയിലെ സ്‌റ്റോര്‍ ഞായറാഴ്ച അവസാനിക്കും. റാന്നിയില്‍ രണ്ടാഴ്ച വിപണനം നടത്തുന്നതിനാണ് കോര്‍പറേഷന്‍ തയാറെടുക്കുന്നത്. ഫോൺ: 9061058000.
Show Full Article
TAGS:LOCAL NEWS 
Next Story