Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകളിക്കിടെ...

കളിക്കിടെ മരത്തിൽനിന്ന് വീണ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു

text_fields
bookmark_border
പത്തനംതിട്ട: കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ മരത്തിൽനിന്ന് വീണ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. പത്തനംതിട്ട നന്നുവക്കാട് പേഴുംകാട്ടിൽ മനോജി​െൻറ മകൻ പി.എം ശരത്താണ് (13) മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. നന്നുവക്കാടിന് സമീപത്ത് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ മരത്തിൽ കയറിയ ശരത് വീഴുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ നിലയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ 9.30ന് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനുവെക്കും. മാർത്തോമ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ശരത്. മാതാവ്: ശാരദ. സഹോദരൻ: ശ്യാം. സംസ്കാരം ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
Show Full Article
TAGS:LOCAL NEWS 
Next Story