Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപട്ടാപ്പകല്‍ റോഡിൽ...

പട്ടാപ്പകല്‍ റോഡിൽ യുവതിയെ ആക്രമിച്ചു; പ്രതി അറസ്‌റ്റില്‍

text_fields
bookmark_border
കുമ്പഴ: ബസ്‌ കാത്തുനിന്ന യുവതിക്കുനേരെ ആക്രമണം. ക്രച്ചസുകൊണ്ട് അടിയേറ്റ്‌ കൈയുടെ എല്ല് പൊട്ടിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇലന്തൂര്‍ വെട്ടത്തേതില്‍ ഷാജി തോമസ്‌ അറസ്‌റ്റിലായി. തിങ്കളാഴ്ച രാവിലെ 11.30ന്‌ കുമ്പഴ ജങ്‌ഷനിലായിരുന്നു സംഭവം. കാക്കത്തോട്ടം ചെറിയത്ത്‌ വീട്ടില്‍ രാജേഷി​െൻറ ഭാര്യ ശ്രീജയെയാണ്‌ (31) ആക്രമിച്ചത്‌. ഇവർ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ എസ്‌.ഐ സനൂജി​െൻറ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ കസ്‌റ്റഡിയിലെടുത്തത്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് അപകടത്തില്‍ ഒരു കാല്‍ നഷ്‌ടപ്പെട്ടയാളാണ്‌ ഷാജി തോമസ്‌. കൃത്രിമക്കാല്‍ ഘടിപ്പിച്ച്‌ ക്രച്ചസി​െൻറ സഹായത്തോടെയാണ്‌ ഇയാള്‍ നടക്കുന്നത്‌. ആക്രമണത്തിനിരയായ യുവതിയുമായി പ്രതിക്ക്‌ മുന്‍പരിചയമില്ല. അടുത്തിടെ താന്‍ പത്തനംതിട്ട പൊലീസ്‌ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ലെന്നും അന്നുമുതല്‍ ഏത്‌ സ്‌ത്രീകളെ കണ്ടാലും ആക്രമിക്കുമെന്ന്‌ പ്രതിജ്‌ഞയെടുത്തിരുന്നുവെന്നും അതി​െൻറ ഭാഗമായാണ്‌ ശ്രീജയെ തല്ലിയതെന്നുമാണ്‌ ഇയാള്‍ പൊലീസിനോട്‌ പറഞ്ഞത്‌. അതേസമയം, ഷാജി നല്‍കിയ പരാതി ആറന്മുള സ്‌റ്റേഷന്‍ അതിര്‍ത്തിയിലായിരുന്നുവെന്നും അതിനാല്‍ അവിടേക്ക്‌ കൈമാറിയിരുന്നുവെന്നും എസ്‌.ഐ സനൂജ്‌ പറഞ്ഞു. ആ കേസ്‌ പിന്നീട്‌ ചര്‍ച്ച ചെയ്‌ത്‌ പരിഹരിച്ചെന്ന്‌ പ്രതി പറയുന്നുണ്ടെന്നും എസ്‌.ഐ അറിയിച്ചു. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story