Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅയിരൂർ പുതിയകാവിലേക്ക് ...

അയിരൂർ പുതിയകാവിലേക്ക് നാമജപ പ്രതിഷേധ ജാഥ

text_fields
bookmark_border
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കാനുള്ള നീക്കത്തിനെതിരെ മൂക്കന്നൂരിൽനിന്ന് അയിരൂർ പുതിയ കാവിലേക്ക് അയ്യപ്പഭക്തർ നാമജപ പ്രതിഷേധ ജാഥ നടത്തി. മുക്കന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച പ്രതിഷേധ ജാഥയിൽ സ്ത്രീകളടക്കമുള്ളവർ പങ്കെടുത്തു. ഇളപ്പ്, കാണിക്കമണ്ഡപം, വായനശാലപ്പടി വഴി അയിരൂർ പുതിയ കാവ് ദേവീക്ഷേത്രത്തിലെത്തി സമാപിച്ചു. അയിരൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. ഗോപിനാഥൻ നായർ, അമ്പിളി പ്രഭാകരൻ, പ്രദീപ് അയിരൂർ, ആനന്ദക്കുട്ടൻ, ഗോപിക ഹരികുമാർ, അയിരൂർ പുതിയകാവ് ദേവീക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് രാജശേഖരൻ, സംഘടനകളെ പ്രതിനിധാനം ചെയ്ത് പ്രസാദ് മൂക്കന്നൂർ, പ്രസന്നകുമാർ പുറംപാറ, എം.എസ്. രവീന്ദ്രൻ നായർ, സജീവ് പുതിയ കാവ്, സന്ദീപ് കുമാർ, വിഷ്ണു, വിനു വിജയൻ നായർ, അർജുൻ കൃഷ്ണ, എം. ഹരിഹരൻ, എം.പി. സോമൻ എന്നിവർ നാമജപ പ്രതിഷേധ ജാഥക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story