Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightധനസഹായം ലഭിക്കാതെ...

ധനസഹായം ലഭിക്കാതെ പ്രളയബാധിതർ വലയുന്നു

text_fields
bookmark_border
തിരുവല്ല: പ്രളയബാധിതർക്ക് അനുവദിച്ച സർക്കാർ ധനസഹായം ലഭിക്കാതെ സാധാരണക്കാരായ നൂറുകണക്കിന് പേർ വലയുന്നു. വീടുകളിൽ വെള്ളം കയറി സർവതും നശിച്ചവരാണ് 10,000 രൂപയുടെ സഹായത്തിനായി താലൂക്ക് ഓഫിസിലടക്കം കയറിയിറങ്ങുന്നത്‌. രണ്ടാം ഘട്ട ലിസ്റ്റിലും പേര് ഉൾപ്പെടാത്ത വീടുകളിലെ വയോധികരും സ്ത്രീകളും അടക്കമുള്ള ആളുകളാണ് വീണ്ടും അപേക്ഷ സമർപ്പിക്കുന്നതിനായി പ്രതിദിനം താലൂക്ക് ഓഫിസിലെ ഹെൽപ് ഡസ്ക്കിന് മുന്നിൽ മണിക്കൂറുകളോളം കാത്തുനിൽക്കുന്നത്. അപേക്ഷയും രേഖകളും വാങ്ങി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥർ ഹെൽപ് ലൈൻ കൗണ്ടറിൽ ഇല്ലാത്തതാണ് തിരക്കിനും കാത്തുനിൽപിനും പ്രധാന കാരണം. കേവലം ആറ് ഉദ്യോഗസ്ഥർ മാത്രമാണ് കൗണ്ടറിലുള്ളത്. ഹെൽപ് ലൈനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പരാതിക്കാരുടെ ആവലാതി സംബന്ധിച്ച് ശരിയായ നിർദേശം നൽകാൻ പലപ്പോഴും കഴിയാത്തതും അപേക്ഷകരെ കുഴക്കുന്നുണ്ട്. ഈ കാരണത്താൽ പലവട്ടം താലൂക്ക് ഓഫിസ് കയറിയിറങ്ങേണ്ട ഗതികേടും ദുരിതബാധിതർക്കുണ്ട്. പ്രളയധനസഹായം സംബന്ധിച്ച പരാതികൾ ഏറിവരുന്ന സാഹചര്യത്തിൽ ഹെൽപ് ലൈൻ കൗണ്ടറിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. വീടുകൾക്കുള്ളിൽ വെള്ളം കയറിയവർക്കാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. എന്നിരുന്നാലും പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവരും ധനസഹായത്തിനുള്ള അപേക്ഷ നൽകിയിരുന്നു. ഇത്തരക്കാരിൽ അനർഹരായ നിരവധി പേരും ഉൾപ്പെട്ടു. വില്ലേജ് ഓഫിസുകളിൽനിന്ന് ലഭിച്ച അപേക്ഷകൾ മുൻഗണന അടിസ്ഥാനത്തിൽ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ധനസഹായ വിതരണം നടത്തുകയും ചെയ്തു. ഇതിനിടെ അനർഹരായവർ പണം കൈപ്പറ്റുന്നുവെന്ന ആരോപണം ശക്തമായതോടെ അർഹതപ്പെട്ടാത്തവർക്ക് ലഭിച്ച ധനസഹായം തിരികെ അടക്കണമെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു. കൈപ്പറ്റിയ പണം തിരികെ അടക്കാൻ നിർവാഹമില്ലാത്ത സാധാരണക്കാരായവരും ഇക്കൂട്ടത്തിലുണ്ട്. 132 പേരാണ് താലൂക്കിലാകമാനം അധികമായി പണം കൈപ്പറ്റിയിരിക്കുന്നത്. ഇവരിൽ 12 പേർ മാത്രമാണ് പണം തിരികെ അടച്ചത്. കടപ്ര വില്ലേജിൽ 32 പേർ അനർഹമായി പണം കൈപ്പറ്റിയതായി റവന്യൂ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. അധികമായും അനർഹമായും പണം കൈപ്പറ്റിയവർ തിരികെ അടക്കാത്തത് മൂലം നിലവിൽ ധനസഹായം ലഭിക്കാനുള്ളവരുടെ അപേക്ഷകൾ റവന്യൂ വിഭാഗത്തി​െൻറ നേതൃത്വത്തിൽ പുനഃപരിശോധന നടത്തിയ ശേഷം മാത്രമേ പരിഗണിക്കു എന്ന് തഹസിൽദാർ ശോഭന ചന്ദ്രൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story