Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right30 ബസുകൾ...

30 ബസുകൾ നിരത്തൊഴിഞ്ഞു; യാത്രക്ലേശം രൂക്ഷം

text_fields
bookmark_border
പത്തനംതിട്ട: നിത്യേനയുള്ള ഡീസൽ വില വർധനയെത്തുടർന്ന് ജില്ലയിൽ 30 സ്വകാര്യ ബസുകൾ നിരത്തൊഴിഞ്ഞു. ഇത് വലിയ യാത്രേക്ലശത്തിന് കാരണമാകുന്നു. കൂടുതലും ഗ്രാമീണ മേഖലകളിലെ സർവിസുകളാണ് മുടങ്ങിയത്. കിട്ടുന്ന വരുമാനം ഡീസലിനും ജീവനക്കാരുടെ ശമ്പളത്തിനും തികയുന്നില്ലെന്നും ത്രൈമാസ നികുതി അടക്കാൻപോലും കഴിയുന്നില്ലെന്നും ബസ് ഉടമകൾ. വർഷംതോറും ഇൻഷുറൻസ് പ്രീമിയവും വർധിപ്പിക്കുകയാണ്. നികുതിയിൽനിന്ന് ഒഴിവാകുന്നതിന് ജി ഫോം പൂരിപ്പിച്ച് നൽകിയാണ് ബസുകൾ കയറ്റിയിട്ടിട്ടുള്ളത്. കുറെനാളായി ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും സ്വകാര്യ ബസുകൾ ഭൂരിഭാഗവും ഒാടാറില്ല. യാത്രക്കാർ കുറവാണെന്നു പറഞ്ഞാണ് ഒാടാത്തത്. ഇതിന് പുറമെ മിക്ക ബസുകളും ഉച്ചക്കും സന്ധ്യക്ക് ശേഷവുമുള്ള ട്രിപ്പുകളും മുടക്കുന്നു. ജില്ല ആസ്ഥാനത്തുനിന്ന് െവെകീട്ട് 6.30ന് ശേഷം പ്രധാന സ്ഥലങ്ങളിലേക്ക് ബസുകളില്ലാത്ത സ്ഥിതിയാണ്. റാന്നി, കടമ്മനിട്ട, വി.കോട്ടയം, കൊടുമൺ, ഏഴംകുളം റൂട്ടുകളിൽ 6.30ശേഷം ബസുകളില്ലാത്ത അവസ്ഥയാണ്. ഇതോടെ യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഗ്രാമങ്ങളിലുള്ളവരാണ് ഏറെ വലയുന്നത്. വിദ്യാർഥികൾക്കും വിവിധ ഒാഫിസുകളിൽ പോകുന്നവർക്കും സമയത്ത് എത്താനും കഴിയുന്നില്ല. കെ.എസ്.ആർ.ടി.സിയും പല ഷെഡ്യൂളുകളും വെട്ടിക്കുറച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യാത്രക്ലേശം രൂക്ഷമാണ്. പരിപാടികൾ ഇന്ന് ഏഴംകുളം എംസൺ ഒാഡിറ്റോറിയം: പട്ടിക ജാതി ക്ഷേമ സമിതി സമ്മേളനം -രാവിലെ 9.00 പത്തനംതിട്ട ടൗൺഹാൾ: ഡി.സി. ബുക്സ് പുസ്തകമേള -രാവിലെ 9.30 പത്തനംതിട്ട പ്രസ്ക്ലബ്: ഷാജി അലക്സ് അനുസ്മരണം -രാവിലെ 11.00 ഇളമണ്ണൂർ ജങ്ഷൻ: സി.പി.െഎ ദേശീയ പ്രക്ഷോഭത്തി​െൻറ ഭാഗമായുള്ള പ്രചാരണ ജാഥ ഉദ്ഘാടനം -വൈകീട്ട് 5.00
Show Full Article
TAGS:LOCAL NEWS 
Next Story