Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനീലവണ്ടികൾ...

നീലവണ്ടികൾ ഒാടിത്തുടങ്ങി; ഒരു വർഷംകൊണ്ട്​ സമ്പൂർണമാകും

text_fields
bookmark_border
പത്തനംതിട്ട: പുതിയ കളർകോഡിൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി തുടങ്ങി. സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം നൽകുന്നതി​െൻറ ഭാഗമായാണിത്. അടിവശത്ത് മൂന്ന് വെള്ള വരകളോടു കൂടിയ ഇളംനീല നിറമാണ് പുതിയ ബസുകൾക്കുള്ളത്. സിറ്റിബസുകൾക്ക് പച്ചനിറമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, ജില്ലയിൽ ഇത് ബാധകമല്ല. ഗതാഗതവകുപ്പി​െൻറ നിർദേശത്തെ തുടർന്നാണ് നിറം മാറ്റിയത്. ഫെബ്രുവരി ഒന്നു മുതൽ പെർമിറ്റ് പുതുക്കണമെങ്കിൽ സ്വകാര്യ ബസുകൾ പുതിയ കളർ കോഡിൽ ആയിരിക്കണമെന്ന് ഗതാഗതവകുപ്പ് നിർദേശം നൽകിയിരുന്നു. ജില്ലയിൽ ഇതുവരെ പെർമിറ്റ് പുതുക്കിയതിൽ 80 ശതമാനത്തോളം ബസുകൾ നിറം മാറ്റിയതായി ആർ.ടി.ഒ ജിജി ജോർജ് പറഞ്ഞു. 368 സ്വകാര്യ ബസുകളാണ് ജില്ലയിലുള്ളത്. ഇതിൽ 30 ബസുകൾ വിവിധ കാരണങ്ങളാൽ ഒാടുന്നില്ല. ഒരു വർഷംകൊണ്ട് നിറംമാറ്റം പൂർത്തിയാക്കും. സ്വകാര്യ ബസുകൾക്കിടയിൽ അനാരോഗ്യകരമായ രീതിയിൽ വൻതുക ചെലവഴിച്ച് നിറവും ഗ്രാഫിക്സും പതിക്കുന്നത് വർധിച്ചതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പുതുതായി രജിസ്ട്രേഷൻ നടത്തുന്ന ബസുകൾക്ക് ബസ് ബോഡി കോഡും നിർബന്ധമാക്കിയിട്ടുണ്ട്. കേന്ദ്ര ഏജൻസി അംഗീകരിച്ച വസ്തുക്കൾ മാത്രമേ പുതിയ ബസുകളിൽ ഉപയോഗിക്കാൻ കഴിയൂ.
Show Full Article
TAGS:LOCAL NEWS 
Next Story