Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅനധികൃതമായി രൂപമാറ്റം...

അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പെരുകുന്നു

text_fields
bookmark_border
തിരുവല്ല: നിയമപരമല്ലാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ നിരത്തുകളില്‍ ചീറിപ്പായുന്നു. ഇത്തരം വാഹനങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിയമമുണ്ടായിട്ടും ദിനേന എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് നടക്കുന്ന റോഡപകടങ്ങളിൽ ഇത്തരം വാഹനങ്ങളുടെ പങ്ക് വലുതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കമ്പനി നല്‍കുന്ന രൂപകല്‍പനക്ക് പകരം ബോഡി, ഹാന്‍ഡിൽ, സൈലന്‍സര്‍, ടയര്‍ എന്നിവയിൽ മാറ്റം വരുത്തുന്നത് സുരക്ഷ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. മാറ്റം വരുത്തുന്ന വാഹനങ്ങളില്‍ ഏറിയ തോതും ഇരുചക്രവാഹനങ്ങളും കാറുകളുമാണ്. ഇവ അധികവും ഉപയോഗിക്കുന്നത് യുവാക്കളാണ്. മത്സര ഓട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിധത്തിൽ രൂപഭേദം വരുത്തിയ വാഹനങ്ങള്‍ക്ക് വേഗവും അമിത ശബ്ദവുമായിരിക്കും. വാഹന നിര്‍മാണ കമ്പനികള്‍ അംഗീകൃത ടെസ്റ്റിങ് ഏജന്‍സിയുടെ അംഗീകാരത്തോടെ പുറത്തിറക്കുന്ന വാഹനങ്ങളില്‍ രൂപമാറ്റം അനുവദനീയമല്ല. നിയമാനുസൃതം രൂപമാറ്റം വരുത്താൻ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരില്‍നിന്ന് മുന്‍കൂര്‍ അനുമതി നേടണം. ബൈക്കുകളുടെ ഹാന്‍ഡിൽ, സൈലന്‍സര്‍ എന്നിവ മാറ്റിെവക്കുന്നതുപോലുള്ള മാറ്റങ്ങള്‍ക്ക് അനുമതി ലഭിക്കില്ല. തീവ്ര പ്രകാശമുള്ള ലൈറ്റുകൾ, എയര്‍ഹോണുകള്‍ എന്നിവ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പിടികൂടിയാല്‍ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്ന് വകുപ്പി​െൻറ ഔദ്യോഗിക േഫസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇത്തരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം പിഴ ചുമത്താനുള്ള നടപടിയും സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും രൂപമാറ്റം വരുത്തിയ വാഹനങ്ങൾ അധികൃതരുടെ കൺമുന്നിലൂടെ യഥേഷ്ടം പായുന്നുണ്ട്. രൂപമാറ്റം വരുത്താന്‍ സഹായിക്കുന്നവരെയും പിടികൂടാൻ നടപടിയില്ല. ഇത്തരം നിരവധി കേന്ദ്രങ്ങള്‍ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ പ്രവര്‍ത്തിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story