Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രളയം സൃഷ്​ടിച്ചവര്‍...

പ്രളയം സൃഷ്​ടിച്ചവര്‍ ദുരിതാശ്വാസവും അട്ടിമറിച്ചു -കെ.സി. ജോസഫ് എം.എൽ.എ

text_fields
bookmark_border
പത്തനംതിട്ട: പ്രളയത്തിന് കാരണക്കാരായ സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അട്ടിമറിച്ചിരിക്കുകയാണെന്ന് കെ.സി. ജോസഫ് എം.എൽ.എ. മുന്നൊരുക്കവും മുന്നറിയിപ്പുമില്ലാതെ ഡാമുകള്‍ തുറന്ന് ജനങ്ങളെ കഷ്ടത്തിലാക്കിയ സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചയും അട്ടിമറിയുമാണ് നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തങ്ങളിലെ സര്‍ക്കാറി​െൻറ വീഴ്ച പരിശോധിക്കാനും തെളിവെടുപ്പ് നടത്താനും ഡി.സി.സിയില്‍ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. ആേൻറാ ആൻറണി എം.പി, മുന്‍ ഡി.സി.സി പ്രസിഡൻറ് പി. മോഹന്‍രാജ്, യു.ഡി.എഫ് ഉപസമിതി അംഗങ്ങളായ കളത്തില്‍ വിജയൻ, സനല്‍കുമാർ, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് ടി.എം ഹമീദ്, ആർ.എസ്.പി ജില്ല സെക്രട്ടറി ജോര്‍ജ് വർഗീസ്, ഫോര്‍വേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി ശ്രീകോമളൻ, ഡി.സി.സി ഭാരവാഹികളായ റിങ്കു ചെറിയാന്‍, സാമുവൽ കിഴക്കുപുറം, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, സജി കൊട്ടക്കാട്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി, സാം ഈപ്പൻ, വത്സന്‍ ടി. കോശി, സമദ് മേപ്രത്ത്, സണ്ണി തോമസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story