Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപകുതി വിലയ്​ക്ക്​...

പകുതി വിലയ്​ക്ക്​ മെത്ത വിതരണം ചെയ്ത് കയര്‍ കോര്‍പറേഷന്‍

text_fields
bookmark_border
പത്തനംതിട്ട: പ്രളയബാധിതര്‍ക്ക് പകുതി വിലയ്ക്ക് മെത്ത നല്‍കി സംസ്ഥാന കയർ കോര്‍പറേഷൻ. വെള്ളം കയറി വീടുകളിലെ കിടക്കകൾ നഷ്ടപ്പെട്ടവര്‍ക്കാണ് പകുതി വിലയ്ക്ക് കയർ കോര്‍പറേഷൻ കിടക്കകൾ വിതരണം ചെയ്യുന്നത്. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം വീണ ജോര്‍ജ് എം.എൽ.എ നിര്‍വഹിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വില്‍പന. കോഴഞ്ചേരി ബസ് സ്റ്റാന്‍ഡിന് സമീപം മാര്‍ക്കറ്റ് റോഡിെല മുളമൂട്ടിൽ ബില്‍ഡിങ്ങിലാണ് മെത്ത വിതരണം ചെയ്യുന്നത്. കൂടാതെ, കയർ ഉല്‍പന്നങ്ങളും കുറഞ്ഞനിരക്കിൽ വില്‍പനക്ക് എത്തിച്ചിട്ടുണ്ട്. നേരിട്ടെത്തി സാധനങ്ങൾ ആവശ്യാനുസരണം വാങ്ങാം. കയർ കോര്‍പറേഷൻ പ്രോഗ്രാം കോഒാഡിനേറ്റർ ആർ. അശ്വിൻ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് മിനി ശ്യാംമോഹൻ, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, പഞ്ചായത്ത് അംഗങ്ങളായ ക്രിസ്റ്റഫർ ദാസ്, ലത ചെറിയാൻ എന്നിവർ പങ്കെടുത്തു. സ്വച്ഛത ഹി സേവ 2018: സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് ക്വിസ് മത്സരം പത്തനംതിട്ട: ശുചിത്വ ഭാരതം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ സ്വച്ഛത ഹി സേവ-2018 ദ്വൈവാര യജ്ഞം ഇൗ മാസം 15 മുതല്‍ ഒക്‌ടോബര്‍ രണ്ടുവരെ ആചരിക്കുന്നതി​െൻറ ഭാഗമായി ആരോഗ്യം, ശുചിത്വം, മാലിന്യസംസ്‌കരണം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി യു.പി, ഹൈസ്‌കൂൾ, ഹയര്‍ സെക്കൻഡറി വിദ്യാർഥികൾക്കായി പത്തനംതിട്ട ജില്ല ശുചിത്വമിഷ​െൻറ നേതൃത്വത്തില്‍ സ്‌കൂൾ, ബ്ലോക്ക്, ജില്ല തലങ്ങളിൽ ക്വിസ് മത്സരം നടത്തുന്നു. സ്‌കൂള്‍തലം 19നും ബ്ലോക്കുതലം 25നും ജില്ലതലം ഒക്‌ടോബര്‍ രണ്ടിനും നടക്കും. സ്‌കൂള്‍തലത്തില്‍ മത്സരങ്ങള്‍ നടത്തി ഓരോ വിഭാഗത്തില്‍നിന്ന് വിജയികളാകുന്ന രണ്ട് പേരടങ്ങുന്ന ഓരോ ടീമി​െൻറ ലിസ്റ്റ് 22ന് വൈകീട്ട് മൂന്നിന് മുമ്പ് അതത് ബ്ലോക്ക് പഞ്ചായത്ത് ഒാഫിസുകളില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ല ശുചിത്വമിഷനുമായി ബന്ധപ്പെടണം. ഫോൺ; 04682322014, 9446186299. ദുരിതാശ്വാസ നിധിയിലേക്ക് നാലുലക്ഷം സംഭാവന ചെയ്ത് ലൈഫ് ലൈന്‍ ആശുപത്രി പത്തനംതിട്ട: അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി അധികൃതര്‍ സ്വരൂപിച്ച നാലുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ആശുപത്രി എം.ഡി ഡോ. സിറിയക് പാപ്പച്ചന്‍ സംസ്ഥാന ജി.എസ്.ടി വകുപ്പ് ജില്ല ഡെപ്യൂട്ടി കമീഷണര്‍ സജി എ. മിരാന്‍ഡക്ക് തുക കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story