Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസാലറി ചലഞ്ച്​: സർക്കാർ ...

സാലറി ചലഞ്ച്​: സർക്കാർ നിലപാടിനെ എതിർക്കും -യു.ടി.ഇ.എഫ്​

text_fields
bookmark_border
പത്തനംതിട്ട: ജീവനക്കാർ കഴിവനുസരിച്ച് സംഭാവന ചെയ്യാൻ തയാറാണെന്ന് അറിയിച്ചിട്ടും സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിച്ചതായി യു.ടി.ഇ.എഫ്. യെസ് ഒാർ നോ എന്നു മാത്രം രേഖപ്പെടുത്താൻ കഴിയുന്ന ഒരു സമ്മതപത്രത്തി​െൻറ അടിസ്ഥാനത്തിൽ ഒരുമാസത്തെ ഗ്രോസ് സാലറി ദുരിതാശ്വാസ നിധിയിലേക്ക് ഇൗടാക്കുമെന്ന സർക്കാർ നിലപാടിനെ ശക്തമായി എതിർക്കാൻ യു.ടി.ഇ.എഫ് ജില്ല കൺെവൻഷൻ തീരുമാനിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന ട്രഷറർ സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ കോശി മാണി അധ്യക്ഷത വഹിച്ചു. എസ്.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി സിബി മുഹമ്മദ്, സുരേഷ് കുഴിവേലിൽ, പി.എസ്. വിനോദ്കുമാർ, കെ.എം.എം. സലിം, വിൽസൺ തുണ്ടിയത്ത്, സുനിൽ മംഗലത്ത്, ഹബീബ് മദനി, ബിനുരാജ്, തോമസ് ജോർജ്, ഷെമിം എസ്. പ്രേം, പ്രശാന്ത്, ഷിബു മണ്ണടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story