Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭൂചലനം: ജീവിത...

ഭൂചലനം: ജീവിത പ്രാരബ്​ധ​ങ്ങളിലും മാരകരോഗത്തിലുംപെട്ട് ജമീലബീവി

text_fields
bookmark_border
അടൂർ: ജീവിത പ്രാരബ്ധത്തിലും മാരകരോഗത്തിലുംപെട്ട് ഉഴലുമ്പോഴാണ് പഴകുളം പ്ലാംവിളയിൽ ജമീലബീവിയുടെ (60) വീടിന് ഭൂചലനത്തിൽ നാശം സംഭവിച്ചത്. ബുധനാഴ്ച രാവിലെ 10.30നുണ്ടായ ഭൂചലനത്തിൽ ഇവരുടെ വീടി​െൻറ പുറം ഭിത്തികൾക്കും അടുക്കള ഭിത്തിക്കും വിള്ളൽ സംഭവിച്ചു. വീടിന് ബലക്ഷയം സംഭവിച്ചതിനാൽ ഏതു സമയവും ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയാണ്. അറ്റകുറ്റപ്പണി നടത്തുകയെന്നത് അസാധ്യമാണ്. ഭയചകിതരായാണ് ഇവർ വീട്ടിൽ കഴിയുന്നത്. ജമീലബീവി 18 വർഷമായി അർബുദത്തിന് ചികിത്സയിലാണ്. ഇടക്ക് ശസ്ത്രക്രിയയും ആവശ്യമായി വന്നു. മാസത്തിൽ ഒരുദിവസം തിരുവനന്തപുരം റീജനൽ കാൻസർ സ​െൻററിൽ ചികിത്സക്ക് പോകണം. ഇതിനു പണം ലഭ്യമല്ലാത്ത സമയത്താണ് ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി ഭൂചലനം എത്തിയത്. മകൻ ബഷീറിന് സ്ഥിരമായ ജോലിയില്ല. വല്ലപ്പോഴും കിട്ടുന്ന പണിയിൽനിന്ന് ലഭിക്കുന്ന വരുമാനമാണ് ഏക ആശ്രയം. ഇതോടെ ഇവർക്ക് ജീവിതം ചോദ്യചിഹ്നമായി മാറുകയാണ്. പുതിയ വീടുവെക്കാൻ സർക്കാറിൽനിന്ന് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
Show Full Article
TAGS:LOCAL NEWS 
Next Story