Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിവാഹ ചെലവുകള്‍...

വിവാഹ ചെലവുകള്‍ ചുരുക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന

text_fields
bookmark_border
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുമനസ്സുകളുടെ സഹായമെത്തുന്നു. പി.ഡബ്ല്യു.ഡി റോഡ്‌സ് സെക്ഷന്‍ റാന്നി അസി. എൻജിനീയര്‍ സലി കുമാര്‍ മകളുടെ വിവാഹത്തിന് മാറ്റിെവച്ച തുകയില്‍ ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആഗസ്റ്റ് 29നായിരുന്നു സലി കുമാറി​െൻറ മകളുടെ വിവാഹം. അപ്പോഴേക്കും വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നെങ്കിലും കെടുതികള്‍ അവസാനിച്ചിരുന്നില്ല. അങ്ങനെയാണ് 30,000 രൂപ സഹായനിധിയിലേക്ക് കൈമാറാന്‍ തീരുമാനിക്കുന്നത്. കഴിഞ്ഞ ദിവസം കലക്ടര്‍ക്ക് പി.ഡബ്ല്യു.ഡി റോഡ്‌സ് എക്‌സി. എൻജിനീയര്‍ കെ. അനില്‍കുമാര്‍ വഴിയാണ് തുക കൈമാറിയത്. ദുരിതാശ്വാസ നിധിയിലേക്ക് സാവിയോ സ്‌കൂളി​െൻറ സംഭാവന പത്തനംതിട്ട: പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് സംഭാവന ചെയ്ത് നാരങ്ങാനം സാവിയോ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാർഥികള്‍. 41,000 രൂപ കഴിഞ്ഞ ദിവസം കലക്ടര്‍ പി.ബി. നൂഹിന് സ്‌കൂള്‍ പ്രിന്‍സിപ്പൽ സിസ്റ്റര്‍ സോളി കൈമാറി. സ്‌കൂളിലെ മൂന്ന് അധ്യാപകരുടെയും 50 വിദ്യാർഥികളുടെയും വീടുകള്‍ പ്രളയത്തില്‍ മുങ്ങിപ്പോയിരുന്നു. അവര്‍ക്ക് വേണ്ട ഭക്ഷണസാധനങ്ങളും തുണികളും വീട്ടുപകരണങ്ങളുമെല്ലാം വിദ്യാർഥികളും അധ്യാപകരും ചേര്‍ന്ന് എത്തിച്ചിരുന്നു. സ്‌കൂള്‍ മാനേജര്‍ സി. അന്നക്കുട്ടി, വിദ്യാർഥികളായ ഷാലക്ക് സാം വര്‍ഗീസ്, അലിന ഷിജി എബ്രഹാം എന്നിവരും പങ്കെടുത്തു. പ്രളയബാധിതരായ കുട്ടികള്‍ക്ക് പിന്തുണയുമായി വി.കെ.എൽ ഗ്രൂപ് പത്തനംതിട്ട: പ്രളയം ദുരന്തം സൃഷ്ടിച്ച ആഘാതത്തിൽപെട്ട കുട്ടികളുടെ അതിജീവനം സാധ്യമാക്കുന്നതിന് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് ആഭിമുഖ്യത്തില്‍ നടക്കുന്ന മാനസിക സാമൂഹിക ആരോഗ്യപരിപാടിക്ക് പിന്തുണയുമായി വി.കെ.എല്‍ ഗ്രൂപ്. അടുത്ത ആറുമാസത്തേക്ക് കുട്ടികള്‍ക്കായുള്ള മാനസിക-സാമൂഹിക-സേവന പരിപാടിക്ക് ഒമ്പതു ലക്ഷം രൂപ നല്‍കാനുള്ള സന്നദ്ധത ചിറ്റാര്‍ സ്വദേശിയും വി.കെ.എല്‍ ഗ്രൂപ് ചെയര്‍മാനുമായ വര്‍ഗീസ് കുര്യന്‍ അറിയിച്ചു. തീരുമാനം കലക്ടര്‍ പി.ബി. നൂഹിന് രേഖാമൂലം കൈമാറി. കലക്ടറുടെ ചേംബറില്‍ രാജു എബ്രഹാം എം.എൽ.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ.ഒ. അബീന്‍ കുട്ടികള്‍ക്കായുള്ള മാനസിക-സാമൂഹിക-ആരോഗ്യ പരിപാടി സംബന്ധിച്ച് വിശദീകരിച്ചു. വി.കെ.എല്‍ ഗ്രൂപ് മാനേജര്‍ കുഞ്ഞുമോന്‍ കണികുന്നത്ത്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് പ്രോഗ്രാം കോഒാഡിനേറ്റര്‍ ഷാന്‍ രമേശ്‌ഗോപന്‍, കെ.ആര്‍. വിന്‍രാജ് എന്നിവര്‍ പങ്കെടുത്തു. ഭൂചലനത്തിലെ നാശനഷ്ടം: അടൂരില്‍ വീടുകളുടെ സർവേ നടത്തും -ചിറ്റയം ഗോപകുമാര്‍ പത്തനംതിട്ട: അടൂരിലെ പഴങ്കുളം, പാലമേല്‍ ഭാഗങ്ങളിലുണ്ടായ ഭൂചലനത്തില്‍ നാശനഷ്ടമുണ്ടായ വീടുകളുടെ സർവേ നടത്തി പട്ടിക സര്‍ക്കാറിന് ഉടന്‍ സമര്‍പ്പിക്കുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ‍. ഭൂചലനമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന സർവേയുടെ റിപ്പോര്‍ട്ട് റവന്യൂ വകുപ്പിനും കൈമാറും. ഭൂചലനത്തില്‍ പരിക്കുപറ്റി ചികിത്സയില്‍ കഴിയുന്ന പ്ലാവില വടക്കേരിലെ അബ്ബാസി​െൻറ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനായി ശിപാര്‍ശ ചെയ്യുമെന്നും ഇതിനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു. പള്ളിക്കല്‍ പഞ്ചായത്തിലെ പഴങ്കുളം പാറമേല്‍ ഭാഗങ്ങളില്‍ മണലെടുപ്പ് കൂടുതലാണ്. അതിനാല്‍ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തും. ദുരന്തനിവാരണ സേന, മറ്റ് ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘം ഉടന്‍ പരിശോധന നടത്തി ജനങ്ങളുടെ ആശങ്ക അകറ്റുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story