Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമത്സ്യഫാം...

മത്സ്യഫാം പ്രളയമെടുത്തു; തോമസ് രാജ​െൻറ നഷ്​ടം ലക്ഷങ്ങൾ

text_fields
bookmark_border
പന്തളം: കഴിഞ്ഞ പ്രളയത്തിൽ തുമ്പമൺ നടുവിലേമുറി കളീക്കൽ പ്ലാന്തോട്ടത്തിൽ തോമസ് രാജ​െൻറ എട്ടു ലക്ഷത്തിലേറെ വിലയുള്ള അലങ്കാരമത്സ്യങ്ങളാണ് അച്ചൻകോവിലാർ കവർന്നത്. ഗപ്പി മുതൽ ലക്ഷങ്ങൾ വിലമതിക്കുന്ന അരോണവരെയുള്ള മത്സ്യങ്ങളാണ് പ്രളയജലത്തിൽ ഒഴുകിപ്പോയത്. സ്വന്തം പുരയിടത്തിലുണ്ടാക്കിയ മത്സ്യഫാമിലും സമീപവാസിയായ തമ്പി ജോർജി​െൻറ പുരയിടത്തിലെ സിമൻറ് ടാങ്കുകളിലുമായാണ് അദ്ദേഹം മത്സ്യങ്ങളെ വളർത്തിയിരുന്നത്. വിദേശ വിപണി ലക്ഷ്യമിട്ടാണ് അപൂർവയിനവും ലക്ഷങ്ങൾ വിലമതിക്കുന്നതുമായ അരോണ മത്സ്യങ്ങൾ വളർത്തിയിരുന്നത്. മുട്ടയിടുന്നതും പ്രസവിക്കുന്നതുമായ ഇനങ്ങളിലുള്ള ഗപ്പി, പ്ലാറ്റി, മോളി, ജയൻറ്, ഗൗരാമി, കാർപ്, ഗോൾഡ്, എയ്ഞ്ചൽ തുടങ്ങിയ മത്സ്യങ്ങളാണ് കൃഷി ചെയ്തിരുന്നത്. സർക്കാറി​െൻറ ഫിഷ് ഫാർമേഴ്സ് െഡവലപ്മ​െൻറ് ഏജൻസിയിൽനിന്ന് ശാസ്ത്രീയ മത്സ്യകൃഷിയിൽ വിദഗ്ധ പരിശീലനം നേടിയതിനു ശേഷമാണ് രണ്ടര വർഷം മുമ്പ് തോമസ് രാജൻ മത്സ്യകൃഷി ആരംഭിച്ചത്. 2009ൽ മികച്ച കർഷകനുള്ള അവാർഡ് നൽകി തുമ്പമൺ ഗ്രാമപഞ്ചായത്ത് ആദരിച്ചിരുന്നു. പത്തനംതിട്ട ജില്ലയിൽ 2014ൽ ആരംഭിച്ച അലങ്കാരമത്സ്യ കർഷകക്ഷേമ സഹകരണ സംഘത്തിലെ അംഗമാണ് തോമസ് രാജൻ. വർഷങ്ങളായി നടത്തിയിരുന്ന മത്സ്യകൃഷി വെള്ളം കൊണ്ടുപോയി ലക്ഷങ്ങൾ നഷ്ടപ്പെട്ട ദുഃഖത്തിലാണെങ്കിലും ഇനി ആദ്യം മുതൽ തുടങ്ങാൻ തന്നെയാണ് അദ്ദേഹത്തി​െൻറ തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story