Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രളയത്തിന്​ ശേഷം...

പ്രളയത്തിന്​ ശേഷം പന്തളം അതിജീവനത്തിെൻറ പാതയിൽ ദുരിതബാധിതർ

text_fields
bookmark_border
പന്തളം: സമാനതയില്ലാതെ പ്രളയം പന്തളം നഗരത്തെ കീഴ്പ്പെടുത്തിയിട്ട് ഒരു മാസം പിന്നിടുമ്പോൾ അതിജീവനത്തി​െൻറ പാതയിലാണ് ദുരിതബാധിതർ. നഷ്ടപ്പെട്ടത് ഒാർത്ത് വിലപിക്കാതെ നാടി​െൻറ പുനഃസൃഷ്ടിക്കായി കഠിനപ്രയത്നത്തിലാണ് അവർ. നിനച്ചിരിക്കാതെ 16ന് രാത്രി 11ഒാടെയാണ് പ്രളയജലം പന്തളത്ത് നഗരത്തെയും ഗ്രാമത്തെയും ഒരേപോലെ വിഴുങ്ങിയത്. അപ്രതീക്ഷിതമായി എത്തിയ പ്രളയജലത്തിൽ ഒരായുസ്സി​െൻറ മുഴുവൻ സമ്പാദ്യവും ഉപേക്ഷിച്ച് ജീവൻ രക്ഷിക്കാനുള്ള പെടാപാടിലായിരുന്നു എല്ലാവരും. ഓണവിപണിയെ ലക്ഷ്യംവെച്ച് വിൽപന സാധനങ്ങൾ ശേഖരിച്ച വ്യാപാരികൾക്ക് ഇരുട്ടടിയായി പ്രളയജലം. ലോഡുകണക്കിന് സാധനങ്ങളാണ് മൂന്നുദിവസം പ്രളയജലത്തിൽ കിടന്നത്. പ്രളയജലം ഇറങ്ങി കഴിഞ്ഞ് ഒരു മാസമായി ഇവയെല്ലാം നീക്കം ചെയ്ത സ്ഥാപനങ്ങൾ വീണ്ടും പുതിയ രൂപത്തിലെത്തിക്കാൻ ശ്രമിക്കുകയാണ് വ്യാപാരികൾ. നഗരത്തിലെ പ്രമുഖ വ്യാപാരസ്ഥാപനങ്ങളെല്ലാം പുനനിർമാണത്തിലാണ്. അവശ്യസാധനങ്ങൾപോലും സമീപനഗരങ്ങളെ ആശ്രയിച്ചാണ് ജനം വാങ്ങുന്നത്. ഓണവിപണി ലക്ഷ്യംെവച്ച് കൃഷി ചെയ്ത പതിനായിരക്കണക്കിന് ഏത്തവാഴകളാണ് പ്രളയത്തിൽ മുങ്ങിയത്. ചേരിക്കൽ, കൈപ്പുഴ, മുട്ടാർ, കുരമ്പാല പ്രദേശങ്ങളിലെ കർഷകരുടെ കൃഷിക്കാണ് ഏറെ നാശമുണ്ടായത്. വെള്ളം ഇറങ്ങിയതോടെ കൃഷിഭൂമി വീണ്ടും ഒരുക്കിയെടുക്കുകയാണ് കർഷകർ, ഒരുതവണ പ്രകൃതി ചതിച്ചാലും പിന്നോട്ടില്ലെന്ന മനോഭാവത്തോടെ. ഒരാഴ്ച നിറഞ്ഞൊഴുകിയ പന്തളം നഗരകേന്ദ്രത്തിലൂടെയുള്ള മുട്ടാർ നീർച്ചാൽ ഇപ്പോൾ വറ്റിവരണ്ടു. കുറുന്തോട്ടയം പാലത്തിൽ നിൽക്കാൻ ഭയന്ന ആളുകൾ ഇപ്പോൾ നീർച്ചാലി​െൻറ സ്ഥിതികണ്ട് ആശ്ചര്യപ്പെടുകയാണ്. പാലത്തോട് ചേർന്ന് കൂലംകുത്തിയൊഴുകിയ നീർച്ചാൽ സമീപത്തുള്ള നഗരസഭ ബസ് സ്റ്റാൻഡിനെയും ചന്തയെയും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനെയും മുക്കിയാണ് പടിഞ്ഞാറോട്ട് ഒഴുകിയത്. 30 ദിവസം പിന്നിടുമ്പോൾ നീർച്ചാൽ മെലിഞ്ഞുണങ്ങി. ഗതിമാറി ഒഴുകിയ അച്ചൻകോവിലാറി​െൻറ സ്ഥിതിയും വ്യത്യസ്തമല്ല. ജലനിരപ്പ് ഉയർന്നതിനെക്കാൾ വേഗത്തിലാണ് താഴ്ന്നത്. സമീപനദികളെല്ലാം കരകവിഞ്ഞിട്ടും അച്ചൻകോവിലാർ നിയന്ത്രണം വിട്ടത് 16ന് രാത്രിയോടെയാണ്. 17ന് വൈകീട്ടോടെ കരകവിഞ്ഞ് കിട്ടിയ വഴികളിലൂടെയെല്ലാം ആറ് ഒഴുകി. ഇപ്പോൾ ഡിസംബറിലെ അവസ്ഥയിലാണ് ഒഴുകുന്നത്. ഭീതിപ്പെടുന്ന അവസ്ഥയിൽ ആശങ്കാകുലരാണ് ജനം.
Show Full Article
TAGS:LOCAL NEWS 
Next Story