Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയൂത്ത് ​കോൺഗ്രസ്​...

യൂത്ത് ​കോൺഗ്രസ്​ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വെട്ടിപ്പരിക്കേൽപിച്ചു. യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം വൈസ് പ്രസിഡൻറ് അഞ്ചക്കാല തടത്തിൽ വീട്ടിൽ ഷിജോ അഞ്ചക്കാലയെയാണ് (25) ബൈക്കിൽ വന്ന സംഘം വെട്ടിയത്. കൈക്ക് ഗുരുതര പരിക്കേറ്റ ഷിജോയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 7.30ന് അഞ്ചക്കാല ജങ്ഷന് സമീപം ബൈക്ക് നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടുനിന്ന ഷിജോയെ എതിരെ വന്ന സംഘം കൈക്ക് വെട്ടി. രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്ന് പറയുന്നു. ചവിട്ടി താഴെയിട്ട ശേഷം വെട്ടുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷിജോയെ ഡി.വൈ.എഫ്.െഎ പ്രവർത്തകർ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി ആരോപിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ എസ്.പി ഒാഫിസ് മാർച്ച് അടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം പ്രസിഡൻറ് അഫ്സൽ വി. ഷെയ്ക്ക് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story