Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാലിന്യത്താൽ...

മാലിന്യത്താൽ വീർപ്പുമുട്ടുന്ന തിരുവല്ലയിൽ മാലിന്യം തള്ളി

text_fields
bookmark_border
തിരുവല്ല: മാലിന്യത്താൽ വീർപ്പുമുട്ടുന്ന തിരുവല്ല പട്ടണത്തിലേക്ക് വീണ്ടും ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽനിന്ന് കൊണ്ടുവന്ന് മാലിന്യം തള്ളി. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളിലെ അജൈവമാലിന്യം ശേഖരിച്ച് തിരുവല്ല പബ്ലിക് സ്‌റ്റേഡിയത്തിന് തൊട്ടുപിൻഭാഗത്തുള്ള കേരള ക്രിക്കറ്റ് അക്കാദമിയുടെ ഇൻഡോർ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് മുൻഭാഗത്തായി കൊണ്ടുവന്ന് തള്ളിയിരിക്കുകയാണ്. ഹരിതകേരള മിഷനും ക്ലീൻ കേരള മിഷനും ക്ലീൻകേരള കമ്പനിയും ചേർന്നാണ് മാലിന്യം ശേഖരിച്ച് തിരുവല്ലയിലെ കേന്ദ്രീകൃത ശേഖരണ കേന്ദ്രത്തിലെത്തിച്ചത്. കഴിഞ്ഞദിവസം രാത്രി എേട്ടാടെയായിരുന്നു സംഭവം. വിവരം അറിഞ്ഞെത്തിയ നഗരസഭ കൗൺസിലർ ചെറിയാൻ പോളച്ചിറക്കൽ ഒറ്റക്ക് തടഞ്ഞു. തുടർന്ന്, സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നൽകിയ ഉറപ്പുകളിന്മേൽ ചെറിയാൻ പോളച്ചിറക്കൽ പിന്മാറുകയായിരുന്നു. റാന്നി, കോന്നി, വടശേരിക്കര, കോഴഞ്ചേരി ഭാഗങ്ങളിൽനിന്നാണ് മാലിന്യം ഇവിടെയെത്തിച്ചതെന്ന് പറയുന്നു. കഴിഞ്ഞ രണ്ടു മൂന്നുദിവസമായി നഗരവാസികൾ അറിയാതെയായിരുന്നു മാലിന്യം തള്ളിയത്. റെയിൽവേ സ്‌റ്റേഷൻ റോഡ്, തീപ്പനി ഓവർബ്രിഡ്ജ്, കെ.എസ്.ആർ.ടി.സി താൽക്കാലിക ബസ് സ്റ്റാൻഡ്, തിരുമൂലപുരം കാളച്ചന്ത തുടങ്ങി നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. ഇവിടുത്തെ മാലിന്യംപോലും എന്തുചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴായിരുന്നു ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അജൈവമാലിന്യം കൂടി ഇവിടെ തള്ളിയത്. തിരുവല്ല പബ്ലിക് സ്‌റ്റേഡിയത്തിൽ നിരവധി ആൾക്കാർ പരിശീലനത്തിനും വിവിധ മത്സരങ്ങൾക്കുമായി എത്താറുണ്ട്. കുറഞ്ഞത് 300 ലോഡോളം മാലിന്യം ഇവിടെ തള്ളിയെന്നാണ് കണക്ക്. ഇപ്പോൾതന്നെ രൂക്ഷമായ ദുർഗന്ധമാണ്. ഇനിയൊരു മഴ പെയ്താൽ തിരുവല്ലയും പരിസരവും ദുർഗന്ധപൂരിതമായി മാറും. ഇതിന് തൊട്ടടുത്തുതന്നെയാണ് പുഷ്പഗിരി ആശുപത്രിയും മെഡിക്കൽ കോളജും. ജനവാസകേന്ദ്രമായ ഇവിടുത്തെ കിണറുകളിലേക്ക് മാലിന്യത്തി​െൻറ അംശം ഇറങ്ങാനുള്ള സാധ്യതയും ഏറെയാണ്. തെരഞ്ഞെടുത്തു പത്തനംതിട്ട: പത്തനംതിട്ട ഡിസ്ട്രിക്ട്സെൽഫ് ഫിനാൻസിങ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് ഡയറക്ടർ ബോർഡിലേക്ക് സെൽഫ് ഫിനാൻസിങ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ നേതൃത്വം നൽകിയ പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വി. വിനോദ് (ശ്രീബുദ്ധ കോളജ് ഓഫ് എൻജിനീയറിങ്), ഡോ. കെ.ജി. ശ്രീരാജ്, എം.എസ്. ശാന്തി (യു.സി.ടി.ഇ, ഇലന്തൂർ), എം.എസ്. ദിവ്യ, ജി. ദീപ്തി (എം.എം.എൻ.എസ്.എസ്, കോന്നി), ജി. രാജശ്രീ (സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ്, പത്തനംതിട്ട), എം.എസ്. അരുൺ, എബ്രഹാം തോമസ് (മൗണ്ട് സിയോൺ കോളജ് ഓഫ് എൻജിനീയറിങ്), അനൂപ് ജോർജ് വർഗീസ് (സ​െൻറ് തോമസ് കോഴഞ്ചേരി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡൻറായി വി. വിനോദിനെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story