Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രളയത്തിന്​ ശേഷം...

പ്രളയത്തിന്​ ശേഷം ​ആറന്മുള തൊഴില്‍രഹിതരായി ഖാദി നൂല്‍നൂല്‍പ് കേന്ദ്രം ജീവനക്കാർ

text_fields
bookmark_border
കോഴഞ്ചേരി: നെയ്ത്തിലൂടെ ജീവിതത്തി​െൻറ ഊടും പാവും നെയ്തിരുന്നവര്‍ പ്രളയത്തില്‍ മുങ്ങി. ഗാന്ധിയന്‍ ചിന്താഗതികളുടെ പിന്‍ബലത്തില്‍ ഗ്രാമീണ സ്ത്രീകള്‍ക്ക് സ്വാശ്രയത്വം പകര്‍ന്നുനല്‍കിയ ആറന്മുള എഴികാട് പ്രവര്‍ത്തിച്ചുവന്ന ഖാദി നൂല്‍നൂല്‍പ് കേന്ദ്രം പ്രളയത്തില്‍ മുങ്ങി നശിച്ചത് നിരവധി ജീവനക്കാരെയാണ് പട്ടിണിയിലാക്കിയത്. 25 ചര്‍ക്കകള്‍ ഉപയോഗിച്ച് ഇരുപതോളം സ്ത്രീകളാണ് നൂല്‍നൂറ്റിരുന്നത്. ചര്‍ക്കകള്‍, കഴി, ഉൽപാദനം നടത്തിയിരുന്ന നൂല് എല്ലാം വെള്ളവും ചളിയും കയറി നാമാവശേഷമായി. 25 ലക്ഷത്തിലധികം രൂപയാണ് യന്ത്രസാമഗ്രികള്‍ നശിച്ച് നഷ്ടമുണ്ടായത്. ഇതിലൂടെ തുച്ഛമായ വരുമാനം നേടിയിരുന്ന തൊഴിലാളികള്‍ അന്നുമുതല്‍ തൊഴില്‍രഹിതരായി. ജില്ല ഖാദി ഓഫിസിലെ ജീവനക്കാര്‍ സമാഹരിച്ച സഹായങ്ങള്‍ ഇവര്‍ക്ക് നല്‍കിയിരുന്നു. ഇവിടെ ഉൽപാദിപ്പിച്ചിരുന്ന നൂല്‍ ഖാദി ബോര്‍ഡി​െൻറതന്നെ ചുമതലയില്‍ കടമ്പനാട്ടും മാത്തൂരും പന്തളത്തും പ്രവര്‍ത്തിക്കുന്ന നെയ്ത്തുശാലകളിലെത്തിച്ച് തുണിത്തരങ്ങള്‍ നെയ്യുകയായിരുന്നു. പ്രളയത്തില്‍ നശിച്ച നൂല്‍നൂല്‍പ് കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് തൊഴിലാളികളുടെ പ്രാർഥന. തൃശൂരില്‍നിന്ന് അടുത്തയാഴ്ച 25 ചര്‍ക്കകള്‍ ഇവിടെയെത്തിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്ന് ഗ്രാമ ഖാദിബോര്‍ഡ് ജില്ല പ്രോജക്ട് ഓഫിസര്‍ പി.ടി. അനുമോദ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story