Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightടൂറിസം മൂക്കുകുത്തി,...

ടൂറിസം മൂക്കുകുത്തി, പത്തനംതിട്ടയിൽ നഷ്​ടം 150 കോടി (പ്രളയം ഒരു മാസം: പാക്കേജ്​)

text_fields
bookmark_border
പത്തനംതിട്ട: പ്രളയം ജില്ലയിലെ വിനോദസഞ്ചാരമേഖലക്ക് വരുത്തിയത് 150 കോടിയുടെ വരുമാന നഷ്ടം. ഏറ്റവും കൂടുതൽ വിദേശടൂറിസ്റ്റുകൾ വരുന്നത് ആറന്മുളയിൽ ആയിരുന്നു. എന്നാൽ, ഒാണം, ഉത്രട്ടാതി ജലമേള, വള്ളസദ്യ കാലയളവിലുണ്ടായ പ്രളയം വിദേശടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ളവരുടെ വരവ് നിലക്കാൻ ഇടയാക്കി. പമ്പാനദിയിലെ ചളിയുംമണ്ണുംകൊണ്ട് ആറന്മുളയാകെ നിറഞ്ഞിരിക്കയാണ്. സഞ്ചരിക്കാനാവാത്ത വിധം പൊടിയും നിറഞ്ഞു. ചളികയറി ആറന്മുളക്കണ്ണാടി നിർമാണവും നിലച്ചു. ആറന്മുള കഴിഞ്ഞാൽ പെരുന്തേനരുവിയിലും ഗവിയിലുമാണ് സന്ദർശകരെത്തുന്നത്. ഗവിയിലേക്കുള്ള റോഡ് ഗതാഗതം പൂർണമായും തകർന്നു. പത്തനംതിട്ടയിൽനിന്ന് ഗവിക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവിസും നിർത്തി. അടുത്ത സമയത്ത് കേന്ദ്രത്തി​െൻറ സ്വദേശിദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി 16 കോടി ഉപയോഗിച്ച് 25 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസനം നടത്തിയിരുന്നു. അതും ഏതാണ്ട് തകർന്നു. ഇപ്പോൾ കുമളി-വണ്ടിപ്പെരിയാർ വഴിയാണ് ഗവിയിലേക്കുള്ള യാത്രക്കാരെ കടത്തിവിടുന്നത്. പെരുന്തേനരുവിയിലേക്കും പ്രവേശിക്കാൻ തന്നെ കഴിയില്ല. ഡി.ടി.പി.സിയുടെ തെക്കേമലയിലെ ഒാഫിസ്, ആറന്മുളയിലെ ഫെസിലിേറ്റഷൻ സ​െൻറർ എന്നിവിടങ്ങളിലും വെള്ളം കയറി നാശനഷ്ടം സംഭവിച്ചിരുന്നു. പ്രളയത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന കോന്നിയിലെ കൊട്ടവഞ്ചി സവാരി പുനരാരംഭിച്ചത് അൽപം ആശ്വാസമായി. കഴിഞ്ഞ വർഷം ജില്ലയിൽ 2003 വിദേശ ടൂറിസ്റ്റുകളും 1,64,494 സ്വദേശികളുമാണ് എത്തിയതായിട്ടാണ് കണക്ക്. ആറന്മുള, തിരുവല്ല എന്നിവിടങ്ങളിലായി 27ഒാളം ഹോം സ്റ്റേകളും 29 പ്രധാനഹോട്ടലുകളുമാണ് ജില്ലയിലുള്ളത്. ഇവയുടെ എല്ലാം പ്രവർത്തനം നിർജീവമായി. ടൂർഒാപറേറ്റർമാർക്കും വരുമാനം ഇല്ലാത്ത സ്ഥിതി. പി.ടി. തോമസ്
Show Full Article
TAGS:LOCAL NEWS 
Next Story