Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല തീര്‍ഥാടക...

ശബരിമല തീര്‍ഥാടക വാഹനങ്ങള്‍ നിലയ്ക്കല്‍വരെ മാത്രം

text_fields
bookmark_border
പത്തനംതിട്ട: കന്നിമാസ പൂജക്കായി ശബരിമലയിൽ എത്തുന്ന തീര്‍ഥാടക വാഹനങ്ങള്‍ നിലയ്ക്കല്‍വരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ജില്ല പൊലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു. പ്രളയത്തില്‍ പമ്പയിലെ അടിസ്ഥാന സൗകര്യവും പാര്‍ക്കിങ് ഗ്രൗണ്ടുകളും തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ല. നിലയ്ക്കല്‍ മുതല്‍ പമ്പവരെയുള്ള ശബരിമല റോഡി​െൻറ വശങ്ങള്‍ പലയിടത്തും ഇടിഞ്ഞിട്ടുണ്ട്. ഇതുമൂലം അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ നിലയ്ക്കലില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ അല്ലാതെ മറ്റൊരു സ്വകാര്യ വാഹനവും കടത്തിവിടില്ല. കന്നിമാസ പൂജക്കെത്തുന്ന എല്ലാ തീര്‍ഥാടകരും വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്ത ശേഷം കെ.എസ്.ആര്‍.ടി.സിയുടെ സേവനം ഉപയോഗപ്പെടുത്തി പമ്പയില്‍ എത്തണം. ഇരുചക്ര, മുച്ചക്ര വാഹനങ്ങളില്‍ തീര്‍ഥാടനത്തിനായി വരുന്നത് പരമാവധി ഒഴിവാക്കണം. പ്രളയത്തില്‍ പല സ്ഥലത്തും റോഡുകള്‍ അപകടാവസ്ഥയില്‍ ആയതിനാല്‍ അപകട സാധ്യത ഒഴിവാക്കുന്നതിന് പൊലീസ് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളുമായി എല്ലാ തീര്‍ഥാടകരും സഹകരിക്കണമെന്നും ജില്ല പൊലീസ് മേധാവി അഭ്യര്‍ഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story