Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ല പി.എസ്.സി...

ജില്ല പി.എസ്.സി ഒാഫിസിൽ തീപിടിത്തം; എ.സിയും കമ്പ്യൂട്ടറുകളും കത്തി നശിച്ചു

text_fields
bookmark_border
പത്തനംതിട്ട: അബാൻ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ജില്ല പി.എസ്.സി ഒാഫിസിൽ തീപിടിത്തം. എ.സിയും കമ്പ്യൂട്ടറുകളും കത്തി നശിച്ചു. വെരിഫിക്കേഷൻ ഹാൾ പ്രവർത്തിക്കുന്ന മൂന്നാം നിലയിലാണ് രാവിലെ 9.30 ന് തീപിടിത്തമുണ്ടായത്. രാവിലെ സെക്യൂരിറ്റി ജീവനക്കാരൻ എത്തി മുറി തുറന്ന് എ.സി പ്രവർത്തിപ്പിച്ച് അൽപസമയത്തിനകം പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. എ.സിയിലെ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നറിയുന്നു. എ.സി പൂർണമായും കത്തി നശിച്ചു. ജില്ല പി.എസ്.സി ഒാഫിസറുടെ മുറിയോട് ചേർന്നാണ് എ.സി സ്ഥാപിച്ചിരുന്നത്. ഇൗ മുറിയിലെ കമ്പ്യൂട്ടറുകളും അനുബന്ധഉപകരണങ്ങളും കത്തിനശിച്ചു. ഫയലുകൾ ഒന്നും ഇവിടെ സൂക്ഷിച്ചിരുന്നില്ല. തീപിടിത്തത്തെ തുടർന്ന് മുറിയാെക പുകനിറഞ്ഞു. മുറിയിലെ വയറിങ്ങും മേശയും കസേരയും ജനാലി​െൻറ ഗ്ലാസും തീപിടിത്തത്തിൽ നശിച്ചു. ഫയർഫോഴ്സി​െൻറ രണ്ട് യൂനിറ്റ് എത്തിയാണ് തീ അണച്ചത്. സംഭവസമയം ജീവനക്കാർ ജോലിക്ക് എത്തുന്നതേയുണ്ടായിരുന്നുള്ളു. തീയും പുകയും പടരുന്നത് കണ്ട് പരിഭ്രാന്തരായ ജീവനക്കാർ ഉടൻ തന്നെ സമീപ മുറികളിലെ ഫയലുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. അറ്റകുറ്റപ്പണികൾക്ക് ശേഷമെ ഒാഫിസ് പ്രവർത്തനസജ്ജമാക്കാനും കഴിയൂ. വർഷങ്ങളായി വാടക കെട്ടിടത്തിലാണ് ഒാഫിസി​െൻറ പ്രവർത്തനം. 47 ജീവനക്കാരാണ് ഇവിടെയുള്ളത്. മാസങ്ങൾക്ക് മുമ്പ് ജില്ല ഒാഫിസ് അടൂരിലേക്ക് മാറ്റാൻ ശ്രമിച്ചത് വിവാദങ്ങൾക്ക് ഇടയായിരുന്നു. ഇതേത്തുടർന്ന് ജില്ല ആസ്ഥാനത്തുതന്നെ സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കുമെന്ന് എം.എൽ.എയടക്കം ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയെങ്കിലും നടപടികൾ ഒന്നുമായില്ല. ഇതിനായി പത്തനംതിട്ട വെട്ടിപ്പുറത്ത് സ്ഥലപരിശോധനയും നടന്നിരുന്നു. ഒരു വർഷത്തെ സമ്പാദ്യവുമായി സഹോദരങ്ങൾ പന്തളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ ഒരു വർഷത്തെ സമ്പാദ്യവുമായി സഹോദരങ്ങൾ. കടയ്ക്കാട് ഗവ.എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥികളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് റഫാസ്, മുഹമ്മദ് നഫാസ്, സഹോദരി യു.കെ.ജി വിദ്യാർഥിനി അസ്ന എന്നിവരാണ് സമ്പാദ്യക്കുടുക്കയുമായി വന്നത്. മാതാപിതാക്കളായ റഫീവിനും അർഷിദയ്ക്കുമൊപ്പം രാവിലെ വിദ്യാലയത്തിലെത്തിയ കുഞ്ഞുങ്ങൾ പി.ടി.എ പ്രസിഡൻറ് നൗഷാദിന് തുക കൈമാറി. ഭീമഹരജി നല്‍കി ചിറ്റാര്‍: ചിറ്റാറിലെ കൈതത്തോട്ടങ്ങളില്‍ തളിക്കുന്ന മാരക കീടനാശിനിക്കെതിരെയും ചിറ്റാറിലെ ജനങ്ങളെ മലിനജലം കുടിപ്പിക്കുന്ന ഡാം നിര്‍മാണ കമ്പനിക്കെതിരെയും പാറ ഖനനത്തിനെതിരെയുമുള്ള പ്രതിഷേധ പരിപാടിയുടെ ഭാഗമായി ചിറ്റാര്‍ ശബ്ദം ജനകീയകൂട്ടായ്മ നേതൃത്വത്തിൽ രണ്ടായിരം പേരുടെ ഒപ്പുകള്‍ അടങ്ങിയ ഭീമഹരജി പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി. കലക്ടര്‍ക്കും ഇതി​െൻറ പകര്‍പ്പ് നല്‍കി. ഭാരവാഹികളായ ചിറ്റാര്‍ ആനന്ദന്‍, കെ. വിശ്വനാഥന്‍, നൗഷാദ് അബ്ദുല്ല, ഷംനാദ്ഷംസ്, സുമേഷ്‌കുമാര്‍ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story