Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാതോലി​േക്കറ്റ്​...

കാതോലി​േക്കറ്റ്​ കോളജിൽ വിദ്യാർഥി സംഘർഷം; പോലിസ്​ മർദ്ദനം ഉച്ചക്കുശേഷം നഗരത്തിൽ ഹർത്താൽ ആചരിച്ചു

text_fields
bookmark_border
വെള്ളിയാഴ്ച ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു പത്തനംതിട്ട: പത്തനംതിട്ട കാതോലിേക്കറ്റ് കോളജിലെ വിദ്യാർഥി സംഘർഷം; പെൺകുട്ടികളടക്കം നിരവധി വിദ്യാർഥികൾക്ക് സി. െഎയുടെ നേതൃത്വത്തിൽ പൊലീസ് മർദനം. സംഘർഷത്തെ തുടർന്ന് കോളജ് ജങ്ഷനിലെ ആേൻറാ ആൻറണി എം.പിയുടെ ഒാഫിസിലേക്ക് ഒാടിക്കയറിയ വിദ്യാർഥികളെ പിന്തുടർന്ന പത്തനംതിട്ട സി.െഎ സുനിൽകുമാർ എം.പിയുടെ ഒാഫിസ് സെക്രട്ടറിയെ മർദിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.സി.സി ആഹ്വാന പ്രകാരം പത്തനംതിട്ട ടൗണിൽ ഉച്ചക്ക് മൂന്നുമുതൽ ആറുവരെ ഹർത്താൽ ആചരിച്ചു. പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പത്തനംതിട്ട കാതോലിേക്കറ്റ് കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പൊലീസ് മർദനത്തിൽ കലാശിച്ചത്. കോളജി​െൻറ ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടികൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കെ.എസ്.യുവി​െൻറ പഠിപ്പ് മുടക്കായിരുന്നു. ഇതേചൊല്ലി എസ്.െഎഫ്.െഎ കെ.എസ്.യു പ്രവർത്തകർ തമ്മിൽ കാമ്പസിൽ വാക്കേറ്റവും സംഘർഷവും നടന്നു. വിവരം പ്രിൻസിപ്പൽ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് സി.െഎ സുനിൽകുമാറി​െൻറ നേത്യത്വത്തിൽ പൊലീസും കാമ്പസിൽ എത്തി. ഇതോടെ വിദ്യാർഥികൾ റോഡിലേക്ക് ചിതറിഒാടി. കോളജി​െൻറ ഗേറ്റിന് മുന്നിലെ റോഡിൽ പൊലീസ് വിദ്യാർഥികളെ പ്രകോപനമില്ലാതെ മർദിക്കുകയായിരുന്നു. വിദ്യാർഥികളിൽ ചിലർ സമീപത്തെ എം. പിയുടെ ഒാഫിസിലേക്ക് ചാടിക്കയറി. ഒാഫിസ് സെക്രട്ടറിയായ എരുേമലി സ്വദേശി പി. സനൽകുമാർ (30) ഇറങ്ങിവന്നപ്പോൾ സി.െഎ അസഭ്യം പറഞ്ഞ് മർദിക്കുകയായിരുന്നു. സനലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ ഉപരോധ സമരത്തിൽ െപാലീസുമായി േനരിയതോതിൽ ഉന്തും തള്ളും ഉണ്ടായി. എം.പിയുടെ ഓഫിസില്‍ കയറി അതിക്രമം നടത്തിയ സി.ഐക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. സി.ഐക്കെതിരെ പാര്‍ലമ​െൻറ് പ്രിവിലേജ് കമ്മിറ്റിക്കും ഡി.ജി.പിക്കും പരാതി നല്‍കിയതായും നേതാക്കള്‍ അറിയിച്ചു. കോളജിന് മുന്നിൽ വെച്ച് പൊലീസ് അറസ്റ്റുചെയ്തജോബിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.െഎ പ്രവർത്തകരും പിന്നീട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്രവർത്തകനെ മോചിപ്പിച്ചശേഷമാണ് സമരം അവസാനിപ്പിച്ചത്. കോളജിൽ സംഘർഷ സാധ്യത ഉണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ച പ്രകാരമാണ് രണ്ടു എസ്.െഎ മാരുൾെപ്പടെ പൊലീസ് കോളജിൽ എത്തിയതെന്ന് സി.െഎ പറഞ്ഞു. പൊലീസി​െൻറ നിർദേശം അനുസരിക്കാതെ കൂടി നിൽക്കുകയായിരുന്നു. മോശമായ ഭാഷയിൽ സംസാരിച്ചയാളെ വണ്ടിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ എം.പിയുടെ പി.എ ആണെന്ന് പറഞ്ഞപ്പോൾ വിട്ടയച്ചതായും സി.െഎ പറഞ്ഞു. വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി പത്തനംതിട്ട: ചുട്ടിപ്പാറ ആര്‍ട്‌സ് ആൻഡ് കോമേഴ്‌സ് കോളജില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. പൂങ്കാവ് സ്വദേശിയും എസ്.എഫ്‌.ഐ പ്രവര്‍ത്തകനുമായ അഭിലാഷിനെ കോളജിലെ എ.ബി.വി.പി പ്രവര്‍ത്തകനും പുറത്തുനിന്നെത്തിയ ഒരാളും ചേര്‍ന്ന് മര്‍ദിച്ചു. പരിക്കേറ്റ അഭിലാഷ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോള്‍ ആശുപത്രിയിലേക്ക് കടക്കാന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. പത്തനംതിട്ട പൊലിസെത്തി അഭിലാഷിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് വിട്ടയച്ചശേഷമാണ് അഭിലാഷ് പിന്നീട് ആശുപത്രിയിലെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story