Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right16ന്​ ശബരിമല നട...

16ന്​ ശബരിമല നട തുറക്കും, അയ്യപ്പഭക്തര്‍ക്കുള്ള ഒരുക്കം അവസാനഘട്ടത്തിൽ

text_fields
bookmark_border
പത്തനംതിട്ട: കന്നിമാസ പൂജക്ക് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്കുള്ള ഒരുക്കം അവസാനഘട്ടത്തിൽ. സെപ്റ്റംബർ 16നാണ് ക്ഷേത്രനട തുറക്കുക. പ്രളയം വരുത്തിയ കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് നട തുറക്കുന്നത്. ഇതിൽനിന്ന് കരകയറാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങള്‍ക്ക് അടിയില്‍ അടിഞ്ഞുകൂടിയിരുന്ന മണ്ണ് പൂര്‍ണമായും നീക്കം ചെയ്തു. ത്രിവേണി പാലം അവസാനിക്കുന്ന സ്ഥലത്തുനിന്ന്, അയ്യപ്പഭക്തര്‍ക്ക് പമ്പ കടക്കാന്‍ താല്‍ക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ സഞ്ചരിച്ച്, ടോയ്ലറ്റ് കോപ്ലക്‌സി​െൻറ പുറകുവശത്തുള്ള സര്‍വിസ് റോഡിലൂടെ പമ്പാഗണപതിക്ഷേത്രത്തില്‍ എത്താം. പ്രളയത്തില്‍ വന്നുചേര്‍ന്ന ടണ്‍കണക്കിന് മണ്ണ്, മാറ്റുന്നത് അവസാനഘട്ടത്തിലാണ്. ബയോടോയ്‌ലറ്റുകള്‍ സ്ഥാപിക്കൽ അടുത്തദിവസങ്ങളില്‍ ആരംഭിക്കും. അയ്യപ്പഭക്തര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ജോലികളും പുരോഗമിക്കുന്നു. തകര്‍ന്ന രാമമൂര്‍ത്തി മണ്ഡപം ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും പ്രളയത്തില്‍ ഒഴുകി വന്ന വന്‍മരങ്ങളും പാറക്കല്ലുകളും പമ്പാ മണപ്പുറത്തുനിന്ന് നീക്കം ചെയ്യുന്ന േജാലികളും തുടങ്ങി. ടാറ്റ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നവീകരണം ചെയ്യുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മകുമാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നു. പമ്പയിലെ ജലനിരപ്പ് താഴ്ന്ന് പല ഭാഗത്തും നദി വറ്റിവരളുകയാണ്. അയ്യപ്പഭക്തര്‍ക്ക് സ്‌നാനം നടത്താനും ബലിതര്‍പ്പണം നടത്താനും പ്രത്യേകം സജ്ജീകരണം ഉണ്ടാകും. അയ്യപ്പഭക്തരുടെ ബേസ് പോയൻറായി നിലക്കല്‍ മാറ്റാനാണ് തീരുമാനം. ബേസ് ക്യാമ്പ് നിലക്കൽ ആകുന്നതോടെ അയ്യപ്പഭക്തരെ പമ്പയില്‍ ക്യാമ്പ് ചെയ്യാന്‍ അനുവദിക്കില്ല. നിലക്കല്‍-പമ്പ ചെയിന്‍ സർവിസിനായി കെ.എസ്.ആർ.ടി.സിയുടെ 60ഓളം ബസുകള്‍ നിലക്കലില്‍ സജ്ജമാക്കും. 16ന് തുറക്കുന്ന നട പതിവ് പൂജകള്‍ക്ക് ശേഷം 21ന് രാത്രി ഹരിവരാസനം പാടി അടക്കും. കണ്ഠരര് രാജീവര് അടുത്ത ഒരു വര്‍ഷത്തേക്കുള്ള തന്ത്രിയായി അന്ന് ചുമതലയേല്‍ക്കും. പ്രളയത്തെ തുടര്‍ന്ന് കണ്ഠരര് രാജീവര്‍ക്ക് ചിങ്ങമാസ പൂജക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് പൂജ നടത്തിയത്. ഇനിയുള്ള ഒരു വര്‍ഷം കണ്ഠരര് രാജീവരായിരിക്കും താന്ത്രിക ചുമതല.17 മുതല്‍ 21വരെ നെയ്യഭിഭേഷകം, ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ ഉണ്ടാകും. 21ന് സഹസ്രകലശാഭിഷേകം നടക്കും.‍ തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഒക്ടോബര്‍ 17ന് തുറക്കും. ഒക്ടോബര്‍ 18ന് ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story