Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശ​ുചീകരണം: കുടുംബശ്രീ...

ശ​ുചീകരണം: കുടുംബശ്രീ പ്രവർത്തകർക്ക്​ സുരക്ഷാ ഉപകരണങ്ങളില്ല

text_fields
bookmark_border
തിരുവല്ല: മഹാപ്രളയം വിതച്ച ദുരിതത്തിൽനിന്ന് കരകയറാൻ മാസങ്ങളോളം കാത്തിരിക്കണമെന്നിരിക്കെ ശുചീകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലുറപ്പ് ഉൾപ്പെടെയുള്ള തൊഴിലാളികൾ ഭീതിയിൽ. ശുചീകരണത്തിൽ ഏർപ്പെടുന്ന കുടുംബശ്രീ തൊഴിലാളികൾക്കു ഉൾെപ്പടെ മുൻകരുതൽ നടപടി സ്വീകരിക്കുന്നതിന് ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. അപ്പർകുട്ടനാടൻ പ്രദേശങ്ങളിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാതെ സ്ത്രീകൾ ശുചീകരണത്തിൽ ഏർപ്പെട്ടിരിക്കുന്നത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്‌. ശുചീകരണത്തിന് ഇറങ്ങുന്നതിന് മുമ്പ് പ്രതിരോധ മരുന്ന് കഴിക്കുകയും കൈയുറ, മാസ്ക് എന്നിവ ധരിക്കണമെന്നാണ് ആരോഗ്യവകുപ്പി​െൻറ നിർദേശം. മലിനജലത്തിൽ ജോലി ചെയ്യേണ്ടി വരുന്നവരും ശുചീകരണത്തിൽ ഏർപ്പെടുന്നവരും വെള്ളം കയറാത്ത ഗൺബൂട്ടുകൾ, കണ്ണട, കട്ടികൂടിയ തൊപ്പികൾ എന്നിവ നിർബന്ധമായും ധരിക്കണമെന്നും നൽകുന്നുണ്ടെങ്കിലും ശുചീകരണത്തിൽ ഏർപ്പെടുന്നവർ ഇവയൊന്നും ധരിക്കുന്നില്ല. കിണറുകളിലെ മലിനജലം നീക്കം ചെയ്യുന്ന തൊഴിലാളികൾക്കും സുരക്ഷാ ഉപകരണങ്ങൾ നൽകുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story