Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസർക്കാറി​െൻറ ജനക്ഷേമ...

സർക്കാറി​െൻറ ജനക്ഷേമ പ്രവർത്തനങ്ങളെ മലങ്കര സഭ പിന്തുണക്കും –കർദിനാൾ ബസേലിയോസ്​ ക്ലീമിസ്​ കാതോലിക്ക ബാവ

text_fields
bookmark_border
അടൂർ: സംസ്ഥാന സർക്കാറി​െൻറ എല്ലാ ജനക്ഷേമ പ്രവർത്തനങ്ങൾക്കും മലങ്കര കത്തോലിക്ക സഭയുടെ പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് മേജർ ആർച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. ഏഴംകുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തൊടുവക്കാട് നിർമിച്ച അംഗൻവാടി കെട്ടിടം നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാർ നടത്തുന്ന പുരോഗമനപരമായ പ്രവർത്തനങ്ങൾക്ക് സഭ സഹായവും സഹകരണവും തുടർന്നും നൽകുന്നതാണെന്നും തൊടുവക്കാട് അംഗൻവാടിയിലെ മുഴുവൻ കുട്ടികൾക്കും യൂനിഫോമും പഠനോപകരണങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യകാല അംഗൻവാടി വർക്കർമാരെയും ഹെൽപർമാരെയും ചിറ്റയം ഗോപകുമാർ എം.എൽ.എ ആദരിച്ചു. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ പി. മാത്യു, തൊടുവക്കാട് സ​െൻറ് മേരീസ് മലങ്കര കതോലിക്ക പള്ളി വികാരി ഫാ. ജോസഫ് കടകംപള്ളിൽ, മുൻ വികാരി തോമസ് മരോട്ടിമൂട്ടിൽ, തൊടുവക്കാട് സ​െൻറ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളി വികാരി കെ.പി. മാത്യൂസ് പ്ലാവിളയിൽ, തേപ്പുപാറ സ​െൻറ് തോമസ് മർത്തോമ ചർച്ച് വികാരി കെ. ശാമുവേൽ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ആർ.ബി. രാജീവ്കുമാർ, ബി. സതികുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഏഴംകുളം അജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സരസ്വതി ഗോപി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി. മോഹനൻ നായർ, ശോഭന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുളക്കൽ കെ. വിശ്വനാഥൻ നായർ, രേഖ ബാബു, ബീന ബാബുജാൻ, സുജാത, സന്തോഷ്കുമാർ, ബി. ലത, പറക്കോട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ജോസ് കളീക്കൽ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ. തുളസീധരൻപിള്ള, ആസൂത്രണ സമിതി അംഗങ്ങളായ എസ്.സി. ബോസ്, ജി. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ഇ.എ. റഹീം, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ ലളിതമ്മാൾ, ആർ. കമലാസനൻ, കെ.എൻ. സുദർശനൻ, പി.കെ. മുരളി, അരുൺ താന്നിക്കൽ, ഷൈജു ഇസ്മായിൽ എന്നിവർ സംസാരിച്ചു. തൊടുവക്കാട് ജങ്ഷന് സമീപം സഭയുടെ അധീനതയിലുള്ള മൂന്ന് സ​െൻറ് ഭൂമി അംഗൻവാടി നിർമിക്കാൻ ക്ലീമിസ് ബാവ സൗജന്യമായി നൽകുകയായിരുന്നു. ഏഴംകുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 16.50 ലക്ഷം രൂപ ചെലവഴിച്ച് രണ്ടുനില കെട്ടിടമാണ് നിർമിച്ചത്. അംഗൻവാടിക്കായി താഴെത്തെ നിലയും പൊതു ആവശ്യങ്ങൾക്കായി മുകളിലത്തെ നിലയിൽ ഹാളുമാണ് ഒരുക്കിയിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story