Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബസ്​ സ്​റ്റോപ്പിൽ...

ബസ്​ സ്​റ്റോപ്പിൽ അപകട ഭീഷണി ഉയർത്തി മതിൽ

text_fields
bookmark_border
അടൂർ: നൂറുകണക്കിനു വിദ്യാർഥികളും മറ്റു യാത്രക്കാരും ബസ് കാത്തുനിൽക്കുന്ന ബസ് സ്റ്റോപ്പിൽ സ്വകാര്യ വ്യക്തിയുടെ ചുറ്റുമതിൽ അപകടഭീഷണി ഉയർത്തുന്നു. എം.സി റോഡും കായംകുളം-പത്തനാപുരം സംസ്ഥാനപാതയും സംഗമിക്കുന്ന അടൂർ ഹൈസ്കൂൾ കവലയിലാണ് ഭാഗികമായി തകർന്ന മതിൽ. നടപ്പാതയോടു ചേർന്നുള്ള 3.5 മീറ്റർ ഉയരവും 30 മീറ്റർ നീളവുമുള്ള പഴക്കംചെന്ന ചുറ്റുമതിൽ ഏതുനിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. സമീപത്തെ കരുവാറ്റ ഗവ. എൽ.പി.എസ്, കേരള സർവകലാശാല യു.ഐ.ടി സ​െൻറർ, ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ഐ.ടി.സി, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ മതിലിനു കീഴിലാണ് ബസ് കാത്തുനിൽക്കുന്നത്. ഇവിടെ നിൽക്കരുതെന്ന് സമീപത്തെ വ്യാപാരികൾ മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും ആരും അത് ഗൗനിക്കാറില്ല. കായംകുളം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഇവിടെയാണ്. നടപ്പാതയിലൂടെ കാൽനടക്കാരും നിരന്തരം സഞ്ചരിക്കുന്നുണ്ട്. മതിൽ നീക്കം ചെയ്യുകയോ പൊളിച്ചുപണിയുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
Show Full Article
TAGS:LOCAL NEWS 
Next Story