Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചിറ്റാർ-കൊടുമുടി റോഡിൽ ...

ചിറ്റാർ-കൊടുമുടി റോഡിൽ കലുങ്കുകൾ അപകടനിലയിൽ

text_fields
bookmark_border
ചിറ്റാർ: ചിറ്റാർ വാലേൽപടി-കൊടുമുടി റോഡിൽ വാലേൽപടിക്ക് സമീപമുള്ള കലുങ്കുകൾ അപകടനിലയിലായി. കലുങ്കിനടിയിലെ കല്ലുകൾ ഇളകി പുറത്തേക്ക് തള്ളിനിൽക്കുകയാണ്. വിള്ളൽ വീണതിനാൽ കലുങ്ക് ഇടിയാനുള്ള സാധ്യത ഏറെയാണ്. വശങ്ങളിലെ കൽക്കെട്ടുകളും ഇടിഞ്ഞിട്ടുണ്ട്. ചുവടുഭാഗത്തെ കരിങ്കൽഭിത്തിയും അടർന്നു. സ്വകാര്യ ബസുകളും സ്കൂൾ ബസുകളും ഉൾപ്പെടെ ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്നത് കലുങ്കിനു മുകളിലൂടെയാണ്. 40 വർഷം മുമ്പ് പണിത കലുങ്കുകളാണിത്. ഇതിനു സമീപത്ത് അംഗൻവാടിയോടു ചേർന്നുള്ള മറ്റൊരു കലുങ്കും അപകടാവസ്ഥയിലാണ്. പ്രളയജലത്തിൽ ഒഴുകി വന്ന തടിയും കല്ലുകളുമാണ് കലുങ്ക് തകർത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story