Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീണ്ടും ആൾനിറഞ്ഞ്​...

വീണ്ടും ആൾനിറഞ്ഞ്​ ആങ്ങമൂഴി ​െകാട്ടവഞ്ചി സവാരി​ ​

text_fields
bookmark_border
ചിറ്റാർ: പ്രളയത്തിന് ശേഷവും സഞ്ചാരികളെ ആകര്‍ഷിച്ച് ആങ്ങമൂഴി െകാട്ടവഞ്ചി സവാരി. പ്രളയശേഷം ഗവിയിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിയ സാഹചര്യത്തിലാണ് ആങ്ങമൂഴിയില്‍ സഞ്ചാരികളുടെ തിരക്ക് കൂടിയത്. രാവിലെ 6.30 മുതല്‍ സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. പൂര്‍ണമായും വനത്തിലൂടെയുള്ള െകാട്ടവഞ്ചി സവാരി ആസ്വദിക്കാന്‍ ദിവേസന നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്. സീതത്തോട് ഗ്രാമപഞ്ചായത്തി​െൻറ കീഴില്‍ ആരംഭിച്ച പദ്ധതിയുടെ മേല്‍നോട്ടം സീതത്തോട് ഗവി ജനകീയ ടൂറിസം ഡെസ്റ്റിനേഷന്‍ മാനേജ്‌മ​െൻറ് കമ്മിറ്റിക്കാണ്. 16 െകാട്ടവഞ്ചികളാണ് സഞ്ചാരികള്‍ക്കായി ഇവിടെയുള്ളത്. ഒരു െകാട്ടവഞ്ചിയില്‍ ലൈഫ് ഗാര്‍ഡ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് യാത്ര ചെയ്യാം. നാലുപേര്‍ക്ക് 400 രൂപയാണ് ഒരു സവാരിക്ക് ഈടാക്കുന്നത്. 17 ജീവനക്കാരാണ് ഇവിടെ സഞ്ചാരികളുടെ സേവനത്തിനായുള്ളത്. കൂടാതെ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ലൈഫ് ജാക്കറ്റുകളും മറ്റ് സുരക്ഷ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ടൂറിസം വകുപ്പ് രണ്ടുകോടി രൂപയുടെ പദ്ധതി സവാരികേന്ദ്രത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ട്രീഹട്ട്, കയാക്കിങ്, നടപ്പാത, ഫാമിലിപാര്‍ക്ക്, ഊഞ്ഞാൽ, ബയോടോയ്‌ലറ്റ്, ഇരിപ്പിടങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് പദ്ധതി. കുടുംബശ്രീ കഫേ നിര്‍മാണത്തി​െൻറ പണികള്‍ അന്തിമഘട്ടത്തിലാണ്. കുട്ടികള്‍ക്കായുള്ള പാര്‍ക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും ഗ്രാമപഞ്ചായത്തി​െൻറ കീഴിലുള്ള ഇക്കോ ടൂറിസം പദ്ധതി എന്ന പ്രത്യേകതയും ആങ്ങമൂഴി െകാട്ടവഞ്ചി സവാരിക്കുണ്ട്. കഴിഞ്ഞവര്‍ഷം ജൂണിലാണ് ആങ്ങമൂഴിയില്‍ െകാട്ടവഞ്ചി സവാരി ആരംഭിച്ചത്. ഗവിയിലേക്ക് ആങ്ങമൂഴിയില്‍നിന്ന് 65 കിലോമീറ്റര്‍ മാത്രമേയുള്ളൂ.
Show Full Article
TAGS:LOCAL NEWS 
Next Story