Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലയിലെ ശുചീകരണ...

ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍

text_fields
bookmark_border
പത്തനംതിട്ട: പ്രളയമേഖലയില്‍നിന്നുള്ള മാലിന്യം നീക്കംചെയ്യാനുള്ള ശ്രമം അവസാനഘട്ടത്തിലാണെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എൻ. അബൂബക്കര്‍ സിദ്ദീഖ് അറിയിച്ചു. പുഴയോരത്ത് കെട്ടിക്കിടക്കുന്ന മാലിന്യമുള്‍പ്പെടെ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പ്രളയജലത്താല്‍ മലിനപ്പെട്ട കിണറുകളുടെ ശുദ്ധീകരണവും അവസാനഘട്ടത്തിലാണ്. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ 18 പഞ്ചായത്തുകളെ പ്രളയം പൂര്‍ണമായും ബാധിച്ചിരുന്നു. 49,768 വീടുകെളയും 1414 സ്ഥാപനങ്ങെളയും 826 പൊതുസ്ഥലങ്ങെളയും 37448 കിണറുകെളയും പ്രളയം ബാധിച്ചു. ആറ് വീടുകളൊഴിച്ച് 49762 വീടുകളുെടയും ശുചീകരണം പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. കിണറുകളില്‍ 28,950 എണ്ണത്തി​െൻറ ശുചീകരണവും ക്ലോറിനേഷനും പൂര്‍ത്തിയായി. 8498 എണ്ണത്തി​െൻറ ശുചീകരണം ഉടന്‍ പൂര്‍ത്തിയാകും. ജില്ലയില്‍ നടത്തിയ ശുചീകരണയജ്ഞത്തില്‍ 57,900 വളൻറിയേഴ്‌സ് പങ്കെടുത്തതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 399 ടണ്‍ മാലിന്യമാണ് ഇവരുടെ നേതൃത്വത്തില്‍ നീക്കംചെയ്തത്. പന്തളം: പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് 10,000 രൂപ അർഹരായവർക്കെല്ലാം ലഭ്യമാക്കാൻ നടപടി ഇതിനകം സ്വീകരിച്ചതായി ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു. ബി.എൽ.ഒമാരുെടയും മറ്റും സഹകരണത്തോടെയാണ് റവന്യൂ വകുപ്പ് പട്ടിക തയാറാക്കിയത്. ഇത്തരത്തിൽ തയാറാക്കിയ ലിസ്റ്റിൽ ഡാറ്റഎൻട്രി നടത്തിയപ്പോഴുള്ള സാങ്കേതിക പിഴവുമൂലം ചിലർ ഒഴിവാക്കപ്പെട്ടിരുന്നു. ഇത് ആർ.ഡി.ഒയുെടയും തഹസിൽദാറുയെും ശ്രദ്ധയിൽപെടുത്തി പരിഹാരത്തിനായി നിർദേശിച്ചിട്ടുണ്ട്. അർഹരായ എല്ലാവർക്കും സമയബന്ധിതമായി ആശ്വാസധനം ഉറപ്പാക്കുമെന്ന് എം.എൽ.എ അറിയിച്ചു. വീടുകളുടെ നാശനഷ്ടം കണക്കാകാനാവാതെ പഞ്ചായത്തുകൾ പന്തളം: പ്രളയദുരന്തത്തിൽ നഷ്ടപ്പെട്ടതും കേടുപാടുകൾ സംഭവിച്ചതുമായ വീടുകളുടെ നാശനഷ്ടം കണക്കാകാനാവാതെ പഞ്ചായത്തുകൾ ഇരുട്ടിൽ തപ്പുന്നതായി തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഖറിയ വർഗീസ് പറഞ്ഞു. വീടുകൾ നഷ്ടപ്പെട്ടവർക്കും ഭാഗികമായി തകർന്നവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ തയാറാക്കിയ ആപ്ലിക്കേഷൻ ഉപയോഗിച്ച് സാങ്കേതിക വൈദഗ്ധ്യമുള്ള സന്നദ്ധപ്രവർത്തകർക്ക് നാശനഷ്ടം കണക്കാക്കാനുള്ള സർേവ നടത്താൻ അവസരം ഒരുക്കിയെങ്കിലും സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത ആളുകളാണ് രജിസ്േട്രഷന് എത്തിയത്. ഏഴുപേർ രജിസ്േട്രഷൻ നടത്തിയ തുമ്പമൺ പഞ്ചായത്തിൽ എത്തിയത് ഒരാൾ മാത്രമാണ്. ഡിജിറ്റൽ അടിസ്ഥാന വിവരശേഖരണം പൂർത്തീകരിക്കേണ്ട അവസാന തീയതി 18 ആണ്. 126 വീടുകൾ ഭാഗികമായും മൂന്ന് വീടുകൾ പൂർണമായും തകർന്ന പഞ്ചായത്താണ് തുമ്പമൺ. 12 വാർഡുകളിലും പ്രളയജലം കയറി ഭീമമായ നഷ്ടമാണ് ഉണ്ടായത്. വീടുകളുടെ നാശനഷ്ടം കണക്കാക്കാൻ പൊതുജനങ്ങൾ ഗ്രാമപഞ്ചായത്തിലും വില്ലേജിലുമായി കയറി ഇറങ്ങുകയാണ്. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ റവന്യൂ ഉദ്യോഗസ്ഥർ വിവരശേഖരണം നടത്തുകയും തദ്ദേശ സ്വയംഭരണ സ്ഥാപനതല എൻജിനീയർമാർ നാശനഷ്ടം വിലയിരുത്തുകയും ചെയ്യുന്ന സമീപനം അട്ടിമറിച്ചതുമൂലം തകർന്ന വീടുകളിലെ കണക്ക് പൂർത്തീകരിക്കാൻ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടിെല്ലന്ന് പ്രസിഡൻറ് കുറ്റപ്പെടുത്തി. സ്പോട്ട് അഡ്മിഷൻ പത്തനംതിട്ട: ചുട്ടിപ്പാറ സ്കൂൾ ഒാഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ ബി.എസ്സി സൈബർ ഫോറൻസിക്, ബി.എസ്സി കമ്പ്യൂട്ടർ സയൻസ് ബിരുദ കോഴ്സുകളിലേക്കുള്ള ഒഴിവുള്ള ഏതാനും സീറ്റിലേക്ക് 13, 14, 15 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാകണം. നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ: 04682224785.
Show Full Article
TAGS:LOCAL NEWS 
Next Story