Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗൃഹപ്രവേശനം ലളിതമാക്കി ...

ഗൃഹപ്രവേശനം ലളിതമാക്കി ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി ഉ​േദ്യാഗസ്ഥ ദമ്പതികള്‍

text_fields
bookmark_border
പത്തനംതിട്ട: ആഘോഷപൂര്‍വം നടത്താനിരുന്ന വീടി​െൻറ ഗൃഹപ്രവേശന ചടങ്ങ് ലളിതമായ ചടങ്ങുകളിലൊതുക്കി 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഉേദ്യാഗസ്ഥ ദമ്പതികള്‍ മാതൃകയായി. കോന്നി താലൂക്ക് ഓഫിസിലെ സീനിയര്‍ ക്ലര്‍ക്കായ എസ്. ഗിരീഷ് കുമാറും ജില്ല മെഡിക്കല്‍ ഓഫിസിലെ ക്ലര്‍ക്കായ ഭാര്യ അര്‍ച്ചനയുമാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. സെപ്റ്റംബർ 16നാണ് കോന്നി പയ്യനാമണ്‍ കല്ലറേത്ത് വീട്ടില്‍ ഗിരീഷ്‌കുമാറി​െൻറ വീടി​െൻറ ഗൃഹപ്രവേശന ചടങ്ങ് നിശ്ചയിച്ചിരുന്നത്. പ്രളയത്തിന് മുമ്പ് ആഘോഷപൂര്‍വം നടത്താന്‍ തീരുമാനിച്ചിരുന്ന ചടങ്ങ് പ്രളയത്തി​െൻറ പശ്ചാത്തലത്തില്‍ ലളിതമാക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. കലക്ടറേറ്റിലെത്തി മന്ത്രി മാത്യു ടി. തോമസിന് ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി. പഠനോപകരണങ്ങള്‍ ലഭ്യമാക്കി പത്തനംതിട്ട: പ്രളയദുരന്തത്തിനിടയായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ ഇടപെടല്‍ നടത്തി സമഗ്രശിക്ഷ അഭിയാന്‍. തിരുവല്ല, പുല്ലാട്, ആറന്മുള, പന്തളം, മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലകളിലെ സ്‌കൂളുകളിലെ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട 1319 കുട്ടികള്‍ക്കാണ് അവ ലഭ്യമാക്കിയത്. നോട്ട്ബുക്ക്, പേന, പെന്‍സില്‍, ബോക്‌സ്, ബാഗ്, വാട്ടര്‍ബോട്ടില്‍ തുടങ്ങിയവയാണ് ലഭ്യമാക്കിയത്. ജനപ്രതിനിധികള്‍, അധ്യാപക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ബി.ആര്‍.സികള്‍, സ്‌കൂളുകള്‍, വ്യക്തികള്‍ തുടങ്ങി വിവിധ സ്രോതസ്സുകളില്‍നിന്ന് ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ എത്തി. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍നിന്ന് പഠനോപകരണങ്ങള്‍ നേരിട്ട് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സൗജന്യമായി വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story