Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്ത് ഭൂചലനം,...

പന്തളത്ത് ഭൂചലനം, പതിനാലോളം വീടുകൾക്കും അംഗൻവാടിക്കും കേടുപാടുകൾ

text_fields
bookmark_border
പന്തളം: പന്തളത്ത് കുരമ്പാല, തണ്ടാനുവിള ഭാഗങ്ങളിലുണ്ടായ ഭൂചനത്തിൽ പതിനാലോളം വീടുകൾക്കും ആതിരമലയിൽ അംഗൻവാടി കെട്ടിടത്തിനും കേടുപാടുണ്ടായി. വലിയ ശബ്ദത്തോടുകൂടിയ മുഴക്കവും തുടർന്നുണ്ടായ പ്രകമ്പനവുമാണ് വീടുകളുടെ ജനാലക്കും ചുവരുകൾക്കും പൊട്ടലുണ്ടാകാൻ കാരണമായത്. ബുധനാഴ്ച രാവിലെ 10.30നും 10.45നുമിടയിലാണ് ഭൂചനം. തണ്ടാനുവിള ഭാഗത്തെ റിട്ട. ഡിവൈ.എസ്.പി പി.എം. സേതുനാഥ്, കളത്തിൽ സതീശൻ, ഗിരീഷ്, കിഴക്കെ ചരുവിൽ പുതുപറമ്പിൽ പടിഞ്ഞാറ് അരുൺ സിങ്, പന്തളം കുരമ്പാലയിൽ തവളംകുളം ഭാഗത്തെ ബി.എസ്.ബി വില്ലയിൽ ബിജു, മലവിളയിൽ ജോസ്, സജി, സുനീഷ് ഭവനിൽ സുഭദ്രാമ്മ, ജസ്നയിൽ ഏലിയാമ്മ, ചരുവിള ബിജു, ബിനുഭവൻ സാമുവൽ, സുധീഷ് ഭവൻ രാഗിണി, തെങ്ങുംവിള രഘു, സിനിഭവൻ സദാശിവൻ, സജു ഭവനം സജി, കളിക്കൽ തെക്കേതിൽ സതിയമ്മ തുടങ്ങിയവരുടെ ജനാലക്കും ചുവരുകൾക്കും പൊട്ടലുണ്ടായി. കുരമ്പാല ആതിരമലയിൽ 41ാം നമ്പർ അംഗൻവാടി കെട്ടിടത്തി​െൻറ ഭിത്തിക്കും പൊട്ടൽ സംഭവിച്ചു, ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story