Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമല്ലപ്പള്ളിയിൽ ആറ്...

മല്ലപ്പള്ളിയിൽ ആറ് കുടിവെള്ള കിണറുകളിലെ സൂക്ഷ്മജീവി സാന്നിധ്യം: കേന്ദ്രസംഘം പരിശോധിച്ചു

text_fields
bookmark_border
മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ മേലേപാടിമണ്ണ് കാട്ടാമല തുടങ്ങിയ സ്ഥലങ്ങളിൽ ഒരുമാസമായി കുടിവെള്ള കിണറുകളിൽ കണ്ടെത്തിയ സൂക്ഷ്മജീവികളെ സംബന്ധിച്ച് പഠനം നടത്താൻ കേന്ദ്രസംഘം എത്തി. ഡൽഹി ഓൾ ഇന്ത്യ ഇൻസിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയസിലെ മൈക്രോ ബയോളജിസ്റ്റ് ഡോ. ഹിതേന്ദ്രർ ഗൗതം, കമ്യൂണിറ്റി മെഡിക്കൽ ഓഫിസർ ഡോ. സുമിത് മനോഹർ എന്നിവരാണ് ബുധനാഴ്ച ഉച്ചയോടെ സ്ഥലത്തെത്തി പരിശോധന നടത്തിയത്. ജില്ല ലാബിൽ നേരേത്ത നടത്തിയ പരിശോധന ഫലത്തിൽ ജീവനുള്ള വിര (ലിവിങ് വേംസ്) എന്നുമാത്രമാണ് താലൂക്ക് ആശുപത്രി സൂപ്രണ്ടിന് നേരേത്ത നൽകിയ റിപ്പോർട്ടിലുള്ളത്. പരിഹാരം നിർദേശിക്കാനോ തുടർനടപടികൾ ആവിഷ്കരിക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞദിവസം ജില്ല ആസ്ഥാനത്ത് ജലവിഭവ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ മല്ലപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം പ്രസിഡൻറ് റെജി ശാമുവേൽ നിവേദനമായി നൽകിയിരുന്നു. ഇതേ തുടർന്ന് മന്ത്രി മാത്യു ടി. തോമസ്, കലക്ടർ പി.ബി. നൂഹ്, ഡി.എം.ഒ ആ‌ർ.എൽ. ഷീജ എന്നിവർ ഇടപെട്ടാണ് കേന്ദ്ര വിദഗ്ധ സംഘത്തെ അടിയന്തരമായി സ്ഥലത്ത് എത്തിച്ചത്. നേരേത്ത അരോഗ്യവകുപ്പും ഫുഡ് ആഡേ് സേഫ്റ്റി വകുപ്പും സ്ഥലത്തെത്തി ആദ്യഘട്ടപരിശോധന നടത്തിയിരുന്നു. വെള്ളത്തിന് മീതെ ഉമിക്കരി വിതറിയപോലെ പാട കണ്ടതിനെ തുടർന്ന് സ്ഥലവാസികൾ നടത്തിയ പരിശോധനയിൽ ജീവകളുടെ വൻ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. വളരെ സൂക്ഷമവും നേർത്തതുമാണ് ജീവികൾ. കിണർ പലതവണ വറ്റിച്ചിട്ടും നാട്ടുപ്രയോഗങ്ങൾ പലത് നടത്തിയിട്ടും ജീവികൾ ഒഴിയാത്ത സാഹചര്യം നിലനിൽക്കുമ്പോഴാണ് ഉന്നത പഠനസംഘം നേരിട്ടെത്തിയത്. ഇതൊരു അപൂർവ പ്രതിഭാസമാണെന്നും നാളിതുവരെ രാജ്യത്തെങ്ങും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇവർ പറഞ്ഞു. വിദഗ്ധ പരിശോധനക്ക് ശേഷേമ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂ. ജലപരിശോധനയും മൈക്രോബയോജളി ടെസ്റ്റുകളും ഉടൻ നടത്തേണ്ടതുണ്ട്. പ്രസിഡൻറ് റെജി ശാമുവേൽ, വൈസ് പ്രസിഡൻറ് രോഹിണി ജോസ്, സെക്രട്ടറി പി.കെ. ജയൻ, പഞ്ചായത്ത് സാനിട്ടറി ഇൻസ്പെക്ടർ ഒ.വി. ജയശ്രീ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി. സജീവ്, ടി.ആർ. രഞ്ചു, പി.ആർ.ഒ സുനു എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story