Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെരുനാട് പഞ്ചായത്ത്...

പെരുനാട് പഞ്ചായത്ത് അവിശ്വാസ പ്രമേയം: വിപ്പ് ലംഘിച്ച വിമതരെ അയോഗ്യരാക്കി

text_fields
bookmark_border
വടശേരിക്കര: പെരുനാട് പഞ്ചായത്തിലെ അവിശ്വാസപ്രമേയത്തിൽ വിപ്പ് ലംഘിച്ച നാല് യു.ഡി.എഫ് വിമത അംഗങ്ങളെ തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യരാക്കി. സി.ആര്‍. മോഹനന്‍ (മൂന്നാം വാര്‍ഡ് മടത്തുംമൂഴി), ഉഷാകുമാരി രാധാകൃഷ്ണൻ ‍(ഏഴാം വാര്‍ഡ് നാറാണംതോട്), സി.വി. മാത്യു (എട്ടാം വാര്‍ഡ് കിസുമം), രാജന്‍ വെട്ടിക്കല്‍ (ഒമ്പതാം വാര്‍ഡ് ശബരിമല) എന്നിവരെയാണ് അയോഗ്യരാക്കിയത്. യു.ഡി.എഫ് ഭരണസമിതിക്കെതിരെ ഒരു വിഭാഗം യു.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതുമൂലം അധികാരം നഷ്ടമായതിനു പിന്നാലെ കോണ്‍ഗ്രസ് അംഗം പി.ടി. രാജു തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ ഹരജിയിലാണ് നടപടി. കോൺഗ്രസ് പ്രതിനിധി സി.ആർ. മോഹനനാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. കോൺഗ്രസിലെ തന്നെ രാജൻ വെട്ടിക്കൽ പിന്താങ്ങി. ഏഴിനെതിരെ എട്ട് വോട്ടിനാണ് പ്രമേയം പാസായത്. കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ക്കൊപ്പം കേരള കോണ്‍ഗ്രസ് അംഗമായ ജിജു ശ്രീധരനും അന്ന് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചിരുന്നു. അവിശ്വാസ നോട്ടീസിൽ ഒപ്പിട്ട യു.ഡി.എഫ് അംഗങ്ങളും ഇടതുപക്ഷത്തെ മൂന്നംഗങ്ങളും കൂടിയായതോടെ പ്രമേയം പാസാകുകയായിരുന്നു. ഇതോടെ മാസങ്ങളായി പെരുനാട്ടിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിൽ ഉടലെടുത്ത തമ്മിലടിയും ഉൾപ്പോരും മറനീക്കി പുറത്തുവന്നു. വൈസ് പ്രസിഡൻറ് കോൺഗ്രസിലെ വി.കെ. വാസുദേവനെതിരെയാണ് കോൺഗ്രസ്, കേരള കോൺഗ്രസ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ നോട്ടീസ് പാസായത്. കോണ്‍‍ഗ്രസ് ജില്ല നേതൃത്വം നല്‍കിയ വിപ്പ് ലംഘിച്ച് അവിശ്വാസ നോട്ടീസില്‍ ഒപ്പിട്ട കോൺഗ്രസ് പ്രതിനിധികളെ കോൺഗ്രസിൽനിന്ന് പുറത്താക്കിയതായി ഡി.സി.സി അന്ന് വാർത്തക്കുറിപ്പും ഇറക്കിയിരുന്നു. കെ.പി.സി.സിതലത്തിലും ഡി.സി.സിതലത്തിലും പലവട്ടം ചർച്ച ചെയ്തിട്ടും പരിഹാരം ആയിരുന്നില്ല. 35 വർഷങ്ങൾക്കുശേഷം കോൺഗ്രസിന് പെരുനാട് പഞ്ചായത്തിൽ കിട്ടിയ ഭരണമാണ് തമ്മിലടി കാരണം നഷ്ടപ്പെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story