Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅനധികൃത കെട്ടിട...

അനധികൃത കെട്ടിട നിർമാണമെന്ന്​ ആരോപണം: എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

text_fields
bookmark_border
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ നിയമം ലംഘിച്ച് നിർമിക്കുന്ന കെട്ടിടത്തി​െൻറ നിർമാണ പ്രവർത്തനങ്ങൾ നിർത്തിെവക്കാൻ നഗരസഭ അധികൃതർ നോട്ടീസ് നൽകി. എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചതിനെ തുടർന്നാണ് നടപടി. കേരള കോൺഗ്രസി​െൻറ കൗൺസിലർ ഷൈനിയും ഭർത്താവ് ജോർജ് വർഗീസുമാണ് അനധികൃതമായി കെട്ടിടം നിർമിക്കുന്നതെന്ന് എൽ.ഡി.എഫ് ആരോപിച്ചു. പത്തനംതിട്ട റിങ് റോഡിൽ ഭവൻസ് സ്കൂളിന് സമീപത്താണ് വയൽ നികത്തി കെട്ടിട നിർമാണം. ഭരണസ്വാധീനം ഉപയോഗിച്ച് ഒരുവർഷം മുമ്പ് കെട്ടിടം നിർമിക്കാനുള്ള പെർമിറ്റ് വാങ്ങി. കെട്ടിടത്തിനു മുകളിലൂടെ 110 കെ.വി, 11 കെ.വി വൈദ്യുതി ലൈൻ പോകുന്നുണ്ട്. പൊതുമരാമത്ത് അധികൃതർ റോഡി​െൻറ അതിര് നിശ്ചയിക്കാൻ ഇട്ട കരിങ്കല്ലുകൾ നീക്കംചെയ്താണ് ഇവിടെ മണ്ണിട്ടത്. ഇതിനെതിരെ ഹൈവേ പ്രൊട്ടക്ഷൻ നിയമപ്രകാരം പൊതുമരാമത്ത് അധികൃതർ സ്റ്റോപ് മെമ്മോയും നൽകി. എൽ.ഡി.എഫ് പാർലമ​െൻററി പാർട്ടി നേതാവ് പി.കെ. അനീഷ്, സെക്രട്ടറി, പി.വി. അശോക് കുമാർ, കൗൺസിലർമാരായ വി. മുരളീധരൻ, ആർ. ഹരീഷ്, വി.ആർ. ജോൺസൺ, ശോഭ കെ. മാത്യു, റെജീനബീഗം എന്നിവരുടെ നേതൃത്വത്തിലാണ് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചത്. എൽ.ഡി.എഫ് സമരം രാഷ്ട്രീയ പകപോക്കലെന്ന് -കേരള കോൺഗ്രസ് എം പത്തനംതിട്ട: ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെ രണ്ട് സ​െൻറ് സ്ഥലത്ത് നടത്തിയ നിർമാണ പ്രവർത്തനങ്ങൾ രാഷ്ട്രീയ പുകമുറ സൃഷ്ടിക്കാൻ എൽ.ഡി.എഫ് കൗൺസിലർമാർ ഉപയോഗിക്കുകയാണെന്ന് കേരള കോൺഗ്രസ് എം ജില്ല സെക്രട്ടറിയും നഗരസഭ പാർലമ​െൻററി പാർട്ടി ലീഡറുമായ പി.കെ. ജേക്കബ് പറഞ്ഞു. നഗരസഭ അവിശ്വാസ പ്രമേയമായി ബന്ധപ്പെട്ട തങ്ങളുടെ താൽപര്യത്തിന് അനുകൂലമായി നിൽക്കാത്തതി​െൻറ വിരോധമാണ് സമരനാടകത്തിന് പിന്നിലുള്ളതെന്ന് അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story