അധ്യാപക അവാർഡ്​ ജേതാക്കളുടെ സംഗമം നടത്തി

06:33 AM
12/09/2018
പത്തനംതിട്ട: മാർത്തോമ സ്കൂൾസ് കോർപറേറ്റ് മാനേജ്മ​െൻറ് സ്കൂളുകളിൽനിന്ന് സംസ്ഥാന, ദേശീയ അധ്യാപക അവാർഡുകൾ ലഭിച്ചവരുടെ സംഗമം എം.ടി.എച്ച്.എസ്.എസിൽ നടത്തി. അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ സംഗമം വീണ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജോസ് പോൾ അധ്യക്ഷത വഹിച്ചു. മാനേജർ ലാലമ്മ വർഗീസ്, കെ.എം. ഫിലിപ്, എ.വി. ജോർജ്, വി.വി. മേരിക്കുട്ടി, ടി.ജി. ശാമുവൽ, ജോൺസൺ വർഗീസ്, ജോർജ് ബിനുരാജ്, റെജി ചാക്കോ, ബിനുമോൾ കോശി എന്നിവർ സംസാരിച്ചു. അവാർഡ് ജേതാക്കൾ സമാഹരിച്ച തുക സ്കൂളിലെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി.
Loading...
COMMENTS