ഒരുമാസത്തെ ശമ്പളം നൽകും

06:33 AM
12/09/2018
പത്തനംതിട്ട: സർക്കാറി​െൻറ സാലറി ചലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നൽകുന്നതിന് ഒാൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി തീരുമാനിച്ചു. പ്രസിഡൻറ് കെ. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. തൻസീർ, സംസ്ഥാന കമ്മിറ്റി അംഗം സി. മോഹനൻ, പി.എസ്. ജീമോൻ, അജിത് ആർ. പിള്ള, സന്തോഷ്, റാണി എന്നിവർ സംസാരിച്ചു. സേവനദിനമായി ആചരിച്ചു പത്തനംതിട്ട: ലോക സാക്ഷരതദിനമായ സെപ്റ്റംബർ എട്ട് സേവനദിനമായി ആചരിച്ചു. പ്രളയക്കെടുതിമൂലം നാശനഷ്ടം സംഭവിച്ച വിവിധ തുടർവിദ്യാകേന്ദ്രങ്ങൾ തുല്യതാപഠിതാക്കളും പ്രേരക്മാരും ശുചീകരിച്ചു. പത്തനംതിട്ട നഗരസഭതല ഉദ്ഘാടനം നഗരസഭ ആക്ടിങ് ചെയർമാൻ പി.കെ. ജേക്കബ് നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ ബീനാ ഷെരീഫ്, കൗൺസിലർ കെ. ജാസിംകുട്ടി, അഫ്സൽ ആനപ്പാറ, മനീഷ്, ഇന്ദിരാദേവി, മുഹമ്മദ് റഷീദ് എന്നിവർ നേതൃത്വം നൽകി. പ്രളയക്കെടുതിയിൽ പുസ്തകം നഷട്പ്പെട്ട പഠിതാക്കൾക്ക് പുസ്തക വിതരണവും നടത്തി. ദുരന്തനിവാരണ അതോറിറ്റിക്കെതിരെ നടപടിയെടുക്കണം പത്തനംതിട്ട: പ്രളയക്കെടുതിയിൽ ജനങ്ങൾ വലഞ്ഞപ്പോൾ കെടുകാര്യസ്ഥതയുടെ മുഖമുദ്രയായി മാറിയ ദുരന്തനിവാരണ അതോറിറ്റിക്കെതിരെ നടപടിയെടുക്കണമെന്നും അടിയന്തര ഘട്ടങ്ങളിൽ ഉപകരിക്കുംവിധം വിദഗ്ധരെയും പരിശീലനം ലഭിച്ചവരെയും ഉൾപ്പെടുത്തി കർമസേന രൂപവത്കരിക്കണമെന്നും കേരള കർഷക യൂനിയൻ-ബി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സജു അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. കർഷക യൂനിയൻ ജില്ല പ്രസിഡൻറ് വാളകം ജോൺ ഉദ്ഘാടനം ചെയ്തു. സാംകുട്ടി പാലക്കാമണ്ണിൽ, സത്യൻ കണ്ണങ്കര, കലഞ്ഞൂർ രാജേന്ദ്രനാഥ്, രാജേഷ് ആനമാടം, അടൂർ ആനന്ദൻ, രമ ബിജുകുമാർ, റോസി ഷാജി എന്നിവർ സംസാരിച്ചു.
Loading...
COMMENTS