Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രളയകാലത്ത്...

പ്രളയകാലത്ത് മാധ്യമങ്ങൾ മാനവികതയുെട കാവലാളായി -ചെറിയാൻ ഫിലിപ്

text_fields
bookmark_border
പത്തനംതിട്ട: പ്രളയകാലത്തെ റിപ്പോർട്ടിങ് കേരളത്തിലെ മാധ്യമങ്ങളുടെ മികച്ച ഇടപെടലി​െൻറ ചരിത്രമായി അടയാളപ്പെടുത്തുമെന്ന് നവകേരള മിഷൻ കോഒാഡിനേറ്റർ ചെറിയാൻ ഫിലിപ് പറഞ്ഞു. മാധ്യമങ്ങളുടെ ശക്തി എന്താണെന്ന് തെളിയിച്ച ദിവസങ്ങളായിരുന്നു അത്. പത്തനംതിട്ട പ്രസ്ക്ലബി​െൻറ സി. ഹരികുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവികതയുടെ കാവലാളായി മാധ്യമങ്ങൾ മാറിയ നിമിഷങ്ങളായിരുന്നു കടന്നുപോയത്. നിഷേധാത്മക ഭാവത്തിൽനിന്ന് മാറി ഭാവാത്മകരൂപത്തിലേക്ക് വളർന്നു. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിലും അവർ നടത്തിയ ഇടപെടൽ മലയാളി ബോധം വളർത്തിയെന്നും അദ്ദേഹം പറഞ്ഞു. സി. ഹരികുമാർ സ്മാരകപ്രഭാഷണം രാഷ്ട്രീയ നിരീക്ഷകൻ സണ്ണിക്കുട്ടി ഏബ്രഹാം നിർവഹിച്ചു. മലയാള മനോരമ ലേഖകൻ സുജിത്ത് നായർ ഹരികുമാർ സ്മാരക പുരസ്കാരം ഏറ്റുവാങ്ങി. പ്രസ്ക്ലബ് ഭാരവാഹികളായ ബോബി എബ്രഹാം, ബിജു കുര്യൻ, ജി. വിശാഖൻ, കെ.ആർ. പ്രഹ്ലാദൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story