Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല:...

ശബരിമല: കെ.എസ്.ആർ.ടി.സി 60 ബസുകള്‍ എത്തിക്കും

text_fields
bookmark_border
പത്തനംതിട്ട: കന്നിമാസ പൂജക്ക് ചെയിന്‍ സര്‍വിസിനായി കെ.എസ്.ആർ.ടി.സി 60 ബസുകള്‍ എത്തിക്കും. ഇവ നിലക്കൽ-പമ്പ റൂട്ടില്‍ 15 മുതല്‍ 20 മിനിറ്റ് വരെ ഇടവിട്ട് സര്‍വിസ് നടത്തും. ചെയിന്‍ സര്‍വിസുകള്‍ക്ക് പുറെമ മറ്റ് ഡിപ്പോകളില്‍നിന്ന് എത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളും ഉണ്ടാകും. മണ്ഡല-മകരവിളക്ക് കാലത്തേക്ക് 280 ബസുകള്‍ ഉപയോഗിക്കാനാണ് കെ.എസ്.ആർ.ടി.സി ആലോചിക്കുന്നത്. ടിക്കറ്റിന് പകരം കൂപ്പണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിച്ചുവരുകയാണ്. നിലക്കല്‍നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള യാത്രക്ക് ഒറ്റത്തവണ തുക ഈടാക്കി കൂപ്പണ്‍ നല്‍കാനുള്ള സംവിധാനമാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മണ്ഡലകാലത്ത് രാമമൂര്‍ത്തി മണ്ഡപത്തി​െൻറ സ്ഥാനത്ത് താൽക്കാലിക വിരി പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലയളവില്‍ പ്രളയത്തില്‍ തകര്‍ന്ന രാമമൂര്‍ത്തി മണ്ഡപത്തി​െൻറ ഭാഗം മണലിട്ട് നിരത്തി താൽക്കാലിക വിരി സംവിധാനം ഒരുക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതെന്ന് കലക്ടറേറ്റില്‍ നടന്ന ശബരിമല അവലോകന യോഗത്തില്‍ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. സന്നിധാനത്ത് ഞുണങ്ങാറിന് കുറുകെ സ്വീവേജ് ട്രീറ്റ്‌മ​െൻറ് പ്ലാൻറിലേക്കുള്ള പാലം അപകടാവസ്ഥയിലായതിനാല്‍ ഇതി​െൻറ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കും. പമ്പ മുതല്‍ സന്നിധാനം വരെ തീര്‍ഥാടന പാതയിലെ ബാരിക്കേഡുകള്‍ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. പാലങ്ങള്‍ക്ക് ബലക്ഷയം ഉണ്ടായിട്ടുണ്ടോയെന്ന് വിശദ പരിശോധന നടത്തും. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷ പരിശോധന നടത്തും. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍നിന്നുള്ള പൊലീസ് ഉദ്യോസ്ഥരുടെ സേവനവും തീർഥാടനകാലയളവില്‍ ഉപയോഗപ്പെടുത്തും. പമ്പ മുതല്‍ സന്നിധാനം വരെ ഓക്‌സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കാൻ ആരോഗ്യ വകുപ്പിന് വനം വകുപ്പ് താൽക്കാലികമായി സ്ഥലം ലഭ്യമാക്കും. ചാലക്കയത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മുന്‍വര്‍ഷങ്ങളില്‍ നടത്തിയിരുന്ന താൽക്കാലിക കിയോസ്‌കും ഉണ്ടാകും. ചാലക്കയം-പമ്പ റോഡി​െൻറ അറ്റകുറ്റപ്പണി ദേവസ്വം ബോര്‍ഡ് പൂര്‍ത്തിയാക്കും. പൊതുമരാമത്ത് വകുപ്പി​െൻറ കീഴിലുള്ള ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള ടെന്‍ഡറായിട്ടുണ്ട്. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച മണ്ണാറക്കുളഞ്ഞി മുതല്‍ ചാലക്കയം വരെ ഭാഗത്തെ റോഡി​െൻറ അറ്റകുറ്റപ്പണി നടന്നുവരുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story