Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതീർഥാടനകാലം തുടങ്ങും...

തീർഥാടനകാലം തുടങ്ങും മുമ്പ്​ പമ്പയെ പുനര്‍നിർമിക്കണം -കണ്ണന്താനം

text_fields
bookmark_border
ശബരിമല: തീർഥാടനകാലം തുടങ്ങും മുമ്പുതന്നെ മാസ്റ്റര്‍പ്ലാനുണ്ടാക്കി പമ്പയെ പുനര്‍നിർമിക്കേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം. പമ്പയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയിലെ പല കെട്ടിടങ്ങളും സുരക്ഷിതമല്ല. ഏത് സമയത്തും ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. നിലനിര്‍ത്താന്‍ സാധിക്കുന്ന കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണം ഉടന്‍ നടത്തണം. സംസ്ഥാന സര്‍ക്കാറില്‍നിന്ന് ഇതുസംബന്ധിച്ച പദ്ധതി നിർദേശം വരുകയാണെങ്കില്‍ ടൂറിസം മന്ത്രാലയത്തില്‍നിന്ന് വേണ്ട സഹായങ്ങള്‍ ഉടന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ടാറ്റ കമ്പനി പമ്പയില്‍ ചെയ്ത് വരുന്ന സേവനങ്ങള്‍ വളരെ വലുതാണ്. കേരള സര്‍ക്കാര്‍ വേണ്ട സഹായങ്ങളെല്ലാമുള്‍പ്പെടുത്തി പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയാല്‍ അവ ചെയ്യാനുള്ള ഫണ്ട് അനുവദിച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകന്‍ കുളനട, ഷാജി ആർ. നായര്‍, എം.എസ്. അനിൽ, ഷൈന്‍ ടി. കുറുപ്പ്, സി. ബാബു, എസ്. ബിജു, അമ്പോറ്റി കോഴഞ്ചേരി എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story